X

ജീവിതത്തിന്‍റെ ഊടും പാവും നെയ്യുന്ന കുത്താമ്പുള്ളി കാഴ്ചകള്‍

വര്‍ഷങ്ങള്‍ക്ക് മുൻപ്, കൊച്ചി രാജാവ്, മൈസൂരിൽ നിന്നും കൊണ്ടുവന്ന നെയ്ത്തുകാരുടെ പിൻഗാമികൾ ആണ് കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ എന്നാണ് ചരിത്രം പറയുന്നത്. കൈകൾ കൊണ്ട് നൂലിഴകളിൽ വിസ്മയം തീർക്കുന്നവർ. ഇപ്പോഴുള്ള തലമുറയ്ക്ക് ഇത് പഠിക്കാൻ താല്പര്യമില്ലെന് പറയുന്ന പിതാവ്. അല്ലെങ്കിൽതന്നെ കല്യാണം കഴിക്കാറാവുമ്പോൾ ചെക്കൻ “നെയ്ത്തുകാരൻ” ആണെന്ന് പറഞ്ഞാൽ  പെണ്ണ് കിട്ടില്ല എന്ന് മറ്റൊരാൾ . എങ്കിലും ചെയ്യുന്ന ജോലിയുടെ മഹത്വം – അതിൽ അഭിമാനിക്കുന്നു എന്ന് പറയുന്ന ചിലർ. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പുകൾ ഇറങ്ങുന്ന വർത്തമാനകാല കമ്പോള നിലവാരങ്ങളിൽ, കൈ കൊണ്ട് ജീവിതത്തിന്റെ ഊടും  പാവും നെയ്യാൻ, ഒരു പാരമ്പര്യം നിലനിർത്താൻ പരിശ്രമിക്കുന്നവരുടെ നാട്ടില്‍ നിന്നും പകർത്താൻ ശ്രമിച്ചത് കാഴ്ചസുഖം  തരുന്ന ചിത്രങ്ങൾ ആയിരുന്നില്ല. മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്ക് അഴകേകുന്ന നെയ്ത്തുകാരന്റെ പണി സ്ഥലം. അവരുടെ മനസ്സ് . അതിന്റെ ചുറ്റുപാടുകൾ. ചിത്രങ്ങള്‍: സിജീഷ് വി ബാലകൃഷ്ണന്‍

 


 

 

 


This post was last modified on December 3, 2014 1:59 pm