തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം രാഷ്ട്രീയ കാര്യസമിതി യോഗം ചേരുമ്പോള്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിക്ക് മുന്നിലുള്ളത് പ്രധാന വിഷയങ്ങള്‍. ഭാരവാഹികളെ തീരുമാനിക്കലും ഉപതെരഞ്ഞെടുപ്പിന്റ തയ്യാറെടുപ്പുകളുമാണ് രാഷ്ട്രീയകാര്യ സമിതിയുടെ മുന്നിലെ വെല്ലുവിളികള്‍.
കെ പി സി സി വര്‍ക്കിങ്ങ് പ്രസിഡന്റുമാരുടെ കാര്യമാണ് രാഷ്ട്രീയകാര്യ സമിതിയ്ക്ക് തീരുമാനമെടുക്കേണ്ട പ്രധാന വിഷയം. കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അന്തരിച്ച എം ഐ ഷാനവാസ് എന്നിവരെയായിരുന്നു വര്‍ക്കിംങ് പ്രസിഡന്റുമാരായി നിയമിച്ചത്. ഇവരില്‍ സുധാകരന്‍ എം പിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊടിക്കുന്നില്‍ വീണ്ടും എം പിയായി. ഷാനവാസ് അന്തരിച്ചിട്ട് നാല് മാസം കഴിഞ്ഞു. എംപിമാര്‍ വര്‍ക്കിംങ് പ്രസിഡന്റുമാരായി തുടരുമോ എന്ന കാര്യത്തില്‍ ഒരിക്കല്‍ കൂടി തീരുമാനമെടുക്കേണ്ടിവരും. ഷാനവാസിന് പകരക്കാരനെയും കണ്ടെത്തണം.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡിസിസി പ്രസിഡന്റുമാര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതാണ് കെപിസിസിക്ക് മുന്നിലുള്ള പ്രധാന ഉത്തരവാദിത്തം. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപ്, പാലക്കാട് പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ക്ക് പകരക്കാരനെയാണ് കണ്ടത്തേണ്ടത്. എം പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനറായി തുടരാന്‍ സാധ്യത കുറവാണ്. ആ പദവിയിലേക്കും ഒരാളെ കണ്ടത്തേണ്ടിവരും.
നിലവിലുള്ള ഭാരവാഹികളെ മുഴുവന്‍ മാറ്റി പുതിയവരെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കമ്മിറ്റിയില്‍ എത്ര അംഗങ്ങള്‍ വേണമെന്ന കാര്യമാണ് രാഷ്ട്രീയ കാര്യ സമിതി പ്രധാനമായും തീരുമാനമെടുക്കേണ്ട പ്രധാന വിഷയം. ജംബോ സമിതി ഉണ്ടാവില്ലെന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ അവസ്ഥ മൂലം സമിതിയുടെ വലിപ്പം കൂട്ടാന്‍ നേതാക്കള്‍ നിര്‍ബന്ധിതമാകുമെന്നാണ് സൂചന. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം കോണ്‍ഗ്രസ് പാലിക്കുമോ എന്ന കാര്യത്തിലും ഇന്നത്തെ രാഷ്ട്രീയകാര്യ സമിതി തീരുമാനമെടുക്കും.
പുനഃസംഘടന വേഗം പൂര്‍ത്തിയാക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സിക്സര്‍ അടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ രാജി കേരളത്തിലെ പുനഃസംഘടനയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
This post was last modified on July 7, 2019 11:46 am
Leave a Comment