X

കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടം: മരണം 42 ആയി

ബസിന് മുകളിലും നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയില്‍ മറിഞ്ഞ അപകടത്തില്‍ മരണം 42 ആയി. ബസിന് മുകളിലും നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ബസിനുള്ളില്‍ അറുപതോളം പേരാണ് ഉണ്ടായിരുന്നത്. കുളു ജില്ലയിലെ ധോത് മോറിലാണ് അപകടമുണ്ടായത്. കുളുവില്‍ നിന്ന് ഗഡ ഗുഷെയ്‌നിയിലേയ്ക്ക് പോയ സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്.

യാത്രക്കാരെ ബസിനകത്തും പുറത്തുമായി താങ്ങാനാവാത്ത വിധം ഉള്‍പ്പെടുത്തിയതും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ദുരന്തകാരണം എന്ന് പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്നു. കൊക്കയ്ക്ക് താഴെ ഒരു അരുവിക്ക് സമീപമാണ് തകര്‍ന്ന ബസ് കിടക്കുന്നത്. താഴെ നിന്ന് പരിക്കേറ്റ പലരേയും പ്രദേശവാസികള്‍ വെള്ളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് അരുവി കടത്തിയത്. പരിക്കേറ്റവരെ ബന്‍ജാര്‍ സിവില്‍ ഹോസ്പിറ്റലിലും കുളു ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുള്ള അപകടങ്ങള്‍ ധാരാളമായി സംഭവിക്കുന്നുണ്ട്.

This post was last modified on June 20, 2019 10:31 pm