X

അമ്മ, സല്‍മാന്‍ഖാന്‍, സുബ്രതോ റോയ് തമാശകള്‍ക്ക് സെന്‍സറിംഗ്

അഴിമുഖം പ്രതിനിധി

ഹിന്ദിയിലെ പ്രശസ്തനായ സിനിമാ സംവിധായകനായ കുന്ദന്‍ ഷായുടെ പുതിയ ചിത്രത്തിലെ തമാശകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് കത്തി വച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, സുബ്രതോ റോയ് എന്നിവരെക്കുറിച്ചുള്ള തമാശകള്‍ക്കാണ് ബോര്‍ഡിന്റെ നിലപാട് കാരണം വെള്ളിത്തിരയില്‍ എത്താനാകാതെ പോകുന്നത്. ഷായുടെ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന പി സെ പിഎം തക് എന്ന സിനിമയ്ക്കാണ് ഈ വിധി. ഹിന്ദി സിനിമയില്‍ നിരവധി ക്ലാസിക് സിനിമകള്‍ക്ക് ജന്മം നല്‍കിയ അറുപത്തിയേഴുകാരനായ ഷായ്ക്ക് ഈ സിനിമ അദ്ദേഹം കരുതിയിരുന്നതു പോലെ എളുപ്പത്തില്‍ റിലീസ് ചെയ്യാനാകില്ലെന്ന് വ്യക്തമായി.

http://www.huffingtonpost.in/2015/05/28/kundan-shah-censor-jokes_n_7457616.html?1432797737 

This post was last modified on May 28, 2015 3:30 pm