X

ഇടതു പാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് പ്രകാശ് ജാവേദ്ക്കര്‍

അഴിമുഖം പ്രതിനിധി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. ഇന്ത്യയെ വികസനത്തിലേക്കു നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പിന്തുണച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദേശീയതയുടെ വക്താക്കള്‍ ആകണമെന്നാണ് ജാവേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. സിപിഐ എം അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അവര്‍ രാജ്യത്തെ ജനങ്ങളെ ഒന്നായി കാണുകയും വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. വില നിലവാരം രേഖപ്പെടുത്തുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് (സിപിഐ) താഴേക്ക് പോയതു പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) വിലയും ഇടിഞ്ഞുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

This post was last modified on December 27, 2016 3:10 pm