X

കുണ്ടറയിലെ മുത്തച്ഛന്‍ ബന്ധുവായ പെണ്‍കുട്ടിയെയും ക്രൂരമായി പീഡിപ്പിച്ചു

വിക്ടറിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

കുണ്ടറയില്‍ കൊച്ചുമകളെ പീഡിപ്പിച്ച കേസിലെ പ്രതി വിക്ടറിനെതിരെ ബന്ധുവായ പെണ്‍കുട്ടിയും രംഗത്ത്. വിക്ടര്‍ മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് വിക്ടറിന്റെ ഭാര്യയായിരുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കഴിയാത്തവിധമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതെന്നും രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിച്ച് അയ്ക്കാമെന്ന് വാഗ്ദാനം നല്‍കുകയും 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു പെണ്‍കുട്ടി പറഞ്ഞു. വിക്ടറിന്റെ വീട്ടില്‍വച്ച് ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തുന്നത്.

This post was last modified on March 23, 2017 11:14 am