മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് കുണ്ടറയില്‍ ആത്മഹത്യ ചെയ്ത പത്തു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. കെ വല്‍സല മൊഴി നല്കി.
ഇതിനിടെ ഭാര്യ പിതാവ് വിക്ടര്‍ ഭാര്യയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ജോസ് പോലീസിന് മൊഴി നല്കി. ‘സത്യം ഇനിയെങ്കിലും ലോകമറിയണം. പോലീസ് സത്യം തെളിയിക്കണം. ഒരച്ഛനും ഇങ്ങനെ ഒരു ദുര്‍ഗതി ഉണ്ടാകരുത്.’ മകളെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തുവന്ന പിതാവ് ജോസ് പറഞ്ഞു.
ജനുവരി 15 ഞായറാഴ്ച ഉച്ചയ്ക്കാണ് അനിലയെ വീട്ടിനകത്തെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
This post was last modified on March 17, 2017 9:48 am