നോട്ട് നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളം ബാങ്കിലെത്തി ക്യൂ നിന്നിട്ടും പണം ലഭിക്കാതിരുന്നതില്‍ കുപിതയായി യുവതി ബാങ്ക് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. മുസാഫര്‍നഗറിലെ ജന്‍സ്ദത്തിലെ ബാങ്കിലാണ് സംഭവം.
പണം മാറാനയി ഇവര്‍ എല്ലാദിവസവും ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുമായിരുന്നു. എന്നാല്‍ പണമില്ലെന്ന് പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ മടക്കിയയ്ക്കുന്നതായിരുന്നു പതിവ്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ യുവതി ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും വാതിലുകള്‍ പൂട്ടിയിടുകയുമായിരുന്നു. പോലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ തുറന്നു വിട്ടത്.
Leave a Comment