നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സാമ്പത്തിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് കൈവന്നതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം നൂതന സാങ്കേതിക വിദ്യയെയും വിപ്ലവകരമായ പരിഷ്‌കാരങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്റെ നിലപാട് ദുരന്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ നല്ല ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസ് ചിന്തിക്കുന്നത് എങ്ങനെ പാര്‍ലമെന്റ് തടസ്സപ്പെടുത്താമെന്നാണ്. കള്ളപ്പണത്തിനും സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരെയും നേരിടാന്‍ ഉറച്ചാണ് മോദി മുന്നോട്ട് നീങ്ങുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ രാജ്യാന്തര തലത്തില്‍ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിലാണ് അദ്ദേഹം. ആ കാര്യത്തില്‍ ചെയ്തതെല്ലാം ഇന്നുവരെ ലക്ഷ്യം കണ്ടു. യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി കളളപ്പണത്തെ നേരിടാനുള്ള കരാര്‍ ഉണ്ടാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ബെനാമി നിയമം കൊണ്ടുവന്നു. ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി നികുതി വെട്ടിപ്പിനെതിരായ ശക്തമായ നിയമം ആയിരിക്കും. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ പിന്‍ലിക്കലും സുരക്ഷയേറിയ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Leave a Comment