X

വാര്‍ത്താ സമ്മേളനത്തിനെത്തിയ ലക്ഷ്മി നായര്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ കരിങ്കൊടി

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണ്. ഇന്‌റേണല്‍ മാര്‍ക്ക് നല്‍കുന്നത് സുതാര്യമായാണെന്നും ലക്ഷ്മി നായര്‍ അവകാശപ്പെട്ടു.

വിദ്യാര്‍ത്ഥി പീഡനത്തിന്‌റെ പേരില്‍ ആരോപണം നേരിടുന്ന തിരുവനന്തപുരം ലോ അക്കാഡമി ലോകോളേജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിച്ചു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു. വ്യക്തിതാല്‍പര്യങ്ങള്‍ക്കായി പലരും കുട്ടികളെ ചട്ടുകമാക്കുകയാണ്. കുട്ടികളെ അസഭ്യം പറയുന്നത് തന്‌റെ രീതിയല്ല. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണ്. ഇന്‌റേണല്‍ മാര്‍ക്ക് നല്‍കുന്നത് സുതാര്യമായാണെന്നും ലക്ഷ്മി നായര്‍ അവകാശപ്പെട്ടു. സമരം ചെയ്യുന്നവര്‍ക്കെതിരെ പ്രതികാര നടപടിക്കില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

This post was last modified on January 22, 2017 12:07 pm