X

പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ മാര്‍ച്ചുമായി ആയിരങ്ങള്‍

സെപ്റ്റംബര്‍ 9-12 മുതല്‍ ഒക്ടോബര്‍ 14 വരെ പാര്‍ലെമെന്റ് സസ്‌പെന്‍ഡ് ചെയ്യുകയാണ് ബോറിസ് ജോണ്‍സണ്‍ ചെയ്തത്. ബ്രെക്‌സിറ്റ് കരാറിനെ എതിര്‍ക്കുന്നവര്‍ക്കുള്ള സമയം വെട്ടിക്കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാറിലെ എതിര്‍പ്പ് മറികടക്കാന്‍ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് എതിരെ ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലി. പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റ് ലക്ഷ്യമാക്കി, പ്രതിഷേധ റാലിയില്‍ പങ്കെടുത്തത് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. “defend democracy” (ജനാധിപത്യം രക്ഷിക്കുക) എന്നെഴുതിയ ബാനറുകളുമായും ‘stop coup’ (അട്ടിമറി നിര്‍ത്തുക) എന്നതടക്കമുള്ള മുദ്രാവാക്യങ്ങളുമായി യൂറോപ്യന്‍ യൂണിയന്റെ പതാകകളുമായാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്.

സെപ്റ്റംബര്‍ 9-12 മുതല്‍ ഒക്ടോബര്‍ 14 വരെ പാര്‍ലെമെന്റ് സസ്‌പെന്‍ഡ് ചെയ്യുകയാണ് ബോറിസ് ജോണ്‍സണ്‍ ചെയ്തത്. ബ്രെക്‌സിറ്റ് കരാറിനെ എതിര്‍ക്കുന്നവര്‍ക്കുള്ള സമയം വെട്ടിക്കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി. പാര്‍ലമെന്റ് മൂന്ന് തവണ അവതരിപ്പിച്ചിട്ടും ബ്രെക്‌സിറ്റ് കരാര്‍ ബില്ല് വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തെരേസ മേ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചത്. ഒക്ടോബര്‍ 31നകം യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ജനവധി നടപ്പാക്കിയിരിക്കും എന്നാണ് പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

ലണ്ടന് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളായ മാഞ്ചസ്റ്റര്‍, ബിര്‍മിംഗ്ഹാം, ബ്രൈറ്റണ്‍, ബ്രിസ്റ്റോള്‍, ലിവര്‍പൂര്‍, സ്‌കോട്ട്‌ലാന്‍ഡിനെ ഗ്ലാസ്‌ഗോ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികള്‍ നടന്നു.

This post was last modified on August 31, 2019 7:41 pm