അഴിമുഖം പ്രതിനിധി
ആര്‍എസ്എസിനെ വീണ്ടും നിക്കര്‍ ഇടീക്കുമെന്ന് ആര്‍ജെഡി നേതാവ് ലാല്‍ പ്രസാദ് യാദവ്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്നതിനാല്‍ പല മാറ്റങ്ങളും വരുത്തും. അവര്‍ ഇപ്പോള്‍ പാന്റ് ഇടട്ടെയെന്നും എന്നാല്‍ താമസിയാതെ തന്നെ അവര്‍ നിക്കര്‍ ഇടേണ്ട അവസ്ഥയില്‍ എത്തിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. കൂടാതെ ആര്‍എസ്എസിന് ഇപ്പോള്‍ ഉണ്ടായ മാറ്റത്തിനു കാരണം തന്റെ പത്നി റാബ്രി ദേവി ആണെന്നും ലാലു അവകാശപ്പെട്ടു. ‘നിക്കര്‍ ധരിച്ചുകൊണ്ട് പൊതുജനമധ്യത്തില്‍ നില്ക്കാന് ആര്‍എസ്എസിന് നാണമില്ലേ’ എന്ന റാബ്രി ദേവിയുടെ ചോദ്യം നേതാക്കളെ ചൊടിപ്പിരുന്നു. അതാണ് പെട്ടന്നു നിക്കറില്‍ നിന്നും പാന്റ്സിലേക്ക് മാറാന്‍ കാരണം എന്നും ലാലു പറഞ്ഞു. യൂണിഫോമായ കാക്കി നിക്കര്‍ മാറ്റി പാന്റ്സ് ആക്കാന്‍ പോകുന്നു എന്ന ആര്‍എസ്എസ് പ്രഖ്യാപനം വന്നതിനു പുറമെയാണ് ലാലുവിന്റെ പ്രതികരണം.
This post was last modified on December 27, 2016 3:55 pm