അഴിമുഖം പ്രതിനിധി
മദ്യ നിരോധനം പ്രായോഗികമല്ലെന്നും മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തേണ്ടതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മദ്യ വര്‍ജന സമിതികളുമായി ചേര്‍ന്ന് മദ്യ ഉപഭോഗം കുറയ്ക്കാനുള്ള പരിശ്രമം നടത്തുമെന്നും എല്‍ഡിഎഫിന്റെ മദ്യ നയം വ്യക്തമാക്കി പിണറായി പറഞ്ഞു. എന്നാല്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല ഇടതു മുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യ നിരോധനം അത്യാപത്ത് വരുത്തി വയ്ക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആളുകളെ പറ്റിക്കാന്‍ വേണ്ടിയുള്ള കാര്യങ്ങളാണ് പറയുന്നതെന്നും നിലപാടുകള്‍ വെറും ജാഡയാണെന്നും പിണറായി പറഞ്ഞു.
This post was last modified on December 27, 2016 3:58 pm
Leave a Comment