X

ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് കളക്ട്രേറ്റ് ഉപരോധങ്ങൾ ആരംഭിച്ചു

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ.എം. മാണി രാജി വെക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളുമായി ഇടതുമുന്നണി പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് ഉപരോധങ്ങള്‍ ആരംഭിച്ചു. സെക്രട്ടറിയേറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റടക്കമുള്ള നാല് ഗേറ്റുകളും ഉപരോധിക്കുന്നുണ്ട്.

രാവിലെ 5.30ക്ക് എത്തിയ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ച വി.ശിവന്‍കുട്ടി എം.എല്‍.എ അടക്കമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മന്ത്രിസഭാ യോഗത്തിന് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ ഉപരോധത്തിനിടയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിനുള്ളിലെത്തി.  

This post was last modified on December 27, 2016 2:57 pm