X

എല്‍ഡിഎഫ് 105 മുതല്‍ 115 സീറ്റുകള്‍ വരെ നേടും: കേന്ദ്ര ഐബി റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് തരംഗമെന്ന് കേന്ദ്ര ഐബി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി നാരദാന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 105 മുതല്‍ 115 സീറ്റ് വരെ എല്‍ഡിഎഫിന് ലഭിക്കുമെന്നും വന്‍ഭൂരിപക്ഷത്തിലായിരിക്കും മിക്ക സീറ്റുകളിലും വിജയിക്കുകയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പല മന്ത്രിമാരും പരാജയപ്പെടും എന്നാല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കും.

കേരളത്തില്‍ ഉമ്മന്‍ചാണ്ടി വിരുദ്ധ വികാരവും ലാവലിന്‍ കേസുമായി ബന്ധപ്പെട്ട പിണറായി വിരുദ്ധ മനോഭാവവും ഭൂരിപക്ഷം ജനങ്ങള്‍ക്കുമില്ല. കൂടാതെ എല്‍ഡിഎഫ് വികസന വിരുദ്ധരാണെന്ന് യുവാക്കള്‍ കരുതുന്നുമില്ല.

മുസ്ലീലീഗിന് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നേരിടും. ലീഗിന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ എല്‍ഡിഎഫ് തുല്യശക്തിയായി ഉയര്‍ന്നു വരും. സംസ്ഥാനത്ത് 20-ഓളം സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍ വിജയിക്കുമോയെന്ന കാര്യം പറയുന്നില്ല. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ശ്രമങ്ങള്‍ ശക്തമാണെന്ന മുന്നറിയിപ്പ് നല്‍കുന്നു.

This post was last modified on December 27, 2016 4:01 pm

Related Post
Leave a Comment