X

കാമുകനായോ കാമുകിയായോ വാടകയ്ക്ക് ആളെ ആവശ്യമുണ്ട്; ശമ്പളം, മണിക്കൂറിന് 8000 രൂപ

ഒട്ടുമിക്കവരുടെയും സ്വപ്നം നല്ല ശമ്പളത്തോടു കൂടിയുള്ള ജോലിയാണ്. ഡോക്ടര്‍, എഞ്ചിനിയര്‍, ഐടി ഉദ്യോഗസ്ഥര്‍, ബിസിനസുക്കാരന്‍ അങ്ങനെ പല സ്വപ്നങ്ങളുമുണ്ട്. ഇതല്ലങ്കില്‍ സാധാരണ എല്ലാവരും ചെയ്യുന്ന എന്തെങ്കിലും ജോലി. പക്ഷെ ചിലരുണ്ട് സ്വന്തമായി ചില ജോലികള്‍ അങ്ങ് ഉണ്ടാക്കും. കേള്‍ക്കുമ്പോള്‍ കിറുക്കാണെന്ന് തോന്നുന്ന ജോലികള്‍. വന്‍ ശമ്പളമാണ് അത്തരത്തില്‍ ജോലി ചെയ്ത് ചില കിറുക്കന്‍മാര്‍ (കിറുക്കത്തികളും) അല്ലെങ്കില്‍ അതിബുദ്ധിമാന്‍മാര്‍ ഉണ്ടാക്കുന്നത്.

അത്തരം ചില ജോലികളെ നമ്മുക്ക് പരിചയപ്പെടാം. ഉദാഹരണത്തിന്, കാമുകനായോ കാമുകിയായോ വാടകയ്ക്ക് പോവുക, ചുമ്മാതല്ല. ശമ്പളം മണിക്കൂറിന് 8000 രൂപയാണ്.

വധുവിന്റെ തോഴിയായി പോയാല്‍ ശമ്പളം അധികമൊന്നുമില്ല 20,000 തൊട്ട് 1 ലക്ഷം വരെയുള്ളൂ.

ക്യൂ നില്‍പുകാരനായിട്ടുള്ള പണിക്കു പോയാല്‍ ആഴ്ചയില്‍ 67000 രുപ വരെ ലഭിക്കും.

ഷോപ്പിങ്ങ് സഹായി പോയാല്‍ വര്‍ഷം 16,00,000 മുതല്‍ 60,00,000 വരെ ഉണ്ടാക്കാം.

ചുമ്മാതെ കിടന്നുറങ്ങിയാലും കിട്ടും വര്‍ഷം 40 ലക്ഷത്തോളം രൂപ. ഉറങ്ങേണ്ടത് ശാസ്ത്രജ്ഞന്‍മാരുടെ മുന്‍പിലാണെന്നു മാത്രം

ഇത് പോലെ രസകരമായ പല ജോലികളുമുണ്ട്. പക്ഷെ നിലവില്‍ ഇന്ത്യയില്‍ ഇത്തരം ജോലികള്‍ക്ക് സാധ്യതയില്ല. വിദേശത്തുള്ള ഇത്തരം ജോലികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ –  https://goo.gl/sCAzA3

This post was last modified on September 18, 2016 5:22 pm

Related Post
Leave a Comment