X

സൌമ്യ കേസ്: സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കും- മന്ത്രി എ കെ ബാലന്‍

അഴിമുഖം പ്രതിനിധി

സൗമ്യകേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് നിയമ മന്ത്രി എകെ ബാലന്‍. കേസുമായി ബന്ധപ്പെട്ട് നടത്തിയ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയുമായി കൂടിക്കാഴ്ചയില്‍ കേസു വിവരങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറ്റോര്‍ണി ജനറലുമായി ഫോണില്‍ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.

കേസ് നടത്താന്‍ അറ്റോര്‍ണി ജനറല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും 302ാം വകുപ്പ് തിരച്ചുകൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്താമെന്ന് വാഗ്ദാനം നല്‍കിയതായും ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ബാലന്‍ അറിയിച്ചു. ജീവപര്യന്തം തടവെന്നാല്‍ ജീവിതാന്ത്യം വരെയാണെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കാതെ ഗോവിന്ദച്ചാമിയ്ക്ക് പുറംലോകം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ ഈ ആഴ്ച തന്നെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കും. കേസ് തുറന്ന കോടതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകക്കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷമാത്രമേ നല്‍കാനാവൂ എന്നായിരുന്നു കോടതി വിധി.

This post was last modified on September 18, 2016 4:42 pm