സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോയാണിത്. തന്റെ കല്യാണം നടക്കത്തില്ലേ എന്ന് പറഞ്ഞ് വലിയവായില്‍ കരയുന്ന കുസൃതി കുടുക്കയാണ് ഫെയ്‌സ്ബുക്കിലെ ഇപ്പോഴത്തെ താരം. ഇതും പറഞ്ഞ് അച്ഛനോടും അമ്മയോടും വഴക്കുമുണ്ടാക്കുന്നുണ്ട് ഈ കുറുമ്പന്‍. കുസൃതിയുടെ കരച്ചില്‍ നിര്‍ത്താനായി അമ്മ പറയുന്നുണ്ട് ‘നിനക്ക് വേണ്ടി നല്ലോരു പെണ്ണിനെ അമ്മ കണ്ടുപിടിച്ചിടുണ്ട്’ എന്ന്. എന്നാല്‍ കക്ഷി അതൊന്നും കേള്‍ക്കാതെ എല്ലാവരോടും വഴക്ക് പിടിക്കുകയാണ്. ബന്ധുക്കളിലാരോ ചോദിക്കുന്നുമുണ്ട് ഇങ്ങനെ വഴക്കുണ്ടാക്കിയാല്‍ നിന്നെ എങ്ങനെ കല്യാണം കഴിപ്പിക്കുമെന്നൊക്കെ. എന്തായാലും ചെറുതിനിപ്പോള്‍ തന്നെ കല്യാണം കഴിച്ചെ മതിയാകൂ എന്ന വാശിയിലാണ്. വികൃതിയുടെ വാശി നിങ്ങള്‍ തന്നെ ഒന്നു കണ്ടു നോക്കൂ.
Leave a Comment