ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തില്‍ ഒടുവില്‍ സിപിഎം ഇടപെടുന്നു. സമവായത്തിനായി ലോ അക്കാദമി ഡയറക്ടറായ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു.
എകെജി സെന്ററിലെത്തിയ നാരായണന്‍ നായര്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. കോലിയക്കോട് കൃഷ്ണന്‍ നായരും ചര്‍ച്ചയില്‍ പങ്കെടുത്തു. തന്റെ അച്ഛനും ലോ അക്കാദമി ഡയറക്ടറുമായ നാരായണന്‍ നായര്‍ പറഞ്ഞാലല്ലാതെ താന്‍ രാജിവയ്ക്കില്ലെന്ന് അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കടുംപിടിത്തത്തില്‍.
അതേസമയം ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ളത്. നാരായണന്‍ നായരെ ഉപയോഗിച്ച് ലക്ഷ്മി നായരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാനായിരിക്കും സിപിഎം ശ്രമിക്കുകയെന്ന് കരുതപ്പെടുന്നു.
This post was last modified on January 29, 2017 3:42 pm
Leave a Comment