X

മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ കഴിയും; വിജയം പ്രഖ്യാപിച്ച് കോൺഗ്രസ്

മധ്യപ്രദേശില്‍ അനിശ്ചിതത്വം തുടരുകയാണ്. മാറിമറിയുന്ന ലീഡ് നിലകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് 111 സീറ്റ്, ബിജെപി 111 സീറ്റ് എന്ന നിലയിലാണ്.

മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ് രംഗത്ത്. ഇക്കാര്യം അറിയിച്ച് പാർട്ടി നേതൃത്വം ഗവർണർക്ക് കത്ത് നൽകി. കർണാകയിലെ നീക്കങ്ങൾക്ക് സമാനമായ നാടകീയ രംഗങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് കോൺഗ്രസ് തിരക്കിട്ട് രാഷ്ട്രീയ നീക്കങ്ങളുമായി കളം നിറഞ്ഞത്. പാർട്ടിക്ക് സ്വതന്ത്രർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നു കോൺഗ്രസ് നേതാവ് കമൽനാഥ് എംപി അവകാശപ്പെട്ടു.

എന്നാൽ, പുർണമായ കക്ഷിനില അറിഞ്ഞതിനു ശേഷമേ സന്ദര്‍ശകാനുമതി നൽകൂവെന്ന് ഗവർണർ അറിയിച്ചു. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടതെന്നിരിക്കെ ഇതുവരെ പുറത്തുവന്ന ഫലങ്ങൾ പ്രകാരം കോൺഗ്രസ് 114 സീറ്റിലും ബിജെപി 109 സീറ്റിലുമാണ് മുന്നേറുന്നത്.  കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന്   മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരമുറപ്പിച്ചു. മധ്യപ്രദേശില്‍ അനിശ്ചിതത്വം തുടരുകയാണ്. മാറിമറിയുന്ന ലീഡ് നിലകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് 113 സീറ്റ്, ബിജെപി 110 സീറ്റ് എന്ന നിലയിലാണ്. നിലവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 99 സീറ്റിലും ബിജെപി 73 സീറ്റിലും ലിഡ് ചെയ്യുന്നു. ആകെയുള്ള 200 സീറ്റുകളില്‍ 199 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 100 സീറ്റ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 115, ബിജെപി 103 എന്നിങ്ങനെയാണ് ഒടുവിലെ ലീഡ് നില. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് 64, ബിജെപി 18 എന്നിങ്ങനെയാണ് ലീഡ്.

തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും അധികാരമുറപ്പിച്ചു. തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റില്‍ ടിആര്‍എസ് 88 സീറ്റിലും കോണ്‍ഗ്രസ് 19 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. മിസോറാമില്‍ ആകെയുള്ള 40 സീറ്റില്‍ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിനെ അഞ്ച് സീറ്റിലൊതുക്കിയ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്.

മധ്യപ്രദേശിൽ കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച സമാജ് വാദി പാര്ർട്ടി രംഗത്തെത്തിയിട്ടുണ്ട്. ലീഡ് നിലകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് 111 സീറ്റ്, ബിജെപി 110 സീറ്റ് എന്ന നിലയിലാണ്. മധ്യപ്രദേശിൽ നാലു സീറ്റിൽ ബി എസ് പിയും, ഒരുസീറ്റിൽ സമാജി വാദി പാർട്ടിയും ലീഡ് ചെയ്യുന്നതിനിടെയാണ് എസ് പിയുടെ പിന്തുണ പ്രഖ്യാപനം. എന്നാൽ ബിഎസ് പി ഇതുവരെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാന സർക്കാരുകളുടെ പ്രകടനമാണ് തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെട്ടതന്നെ തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പ്രതികരിച്ചു. മോദി സർക്കാരിന്റെ പ്രതിഫലനമല്ല തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ വന്ന സഖ്യം വൻ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് വലിയ ഭൂരിപക്ഷത്തിൽ ടിആർഎസിന്റെ മുന്നേറ്റം. വിജയിച്ച സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികൾളെയും അഭിനന്ദിക്കുന്നതായും രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജസ്ഥാനിൽ  ആരെന്തു ചുമതല വഹിക്കുമെന്നതു കോൺഗ്രസ് നേതൃത്വവും എംഎൽഎമാരും തീരുമാനിക്കുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനിശ്ചിതത്വം തുടരുമ്പോഴും മധ്യപ്രദേശിൽ  സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് . രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് അനുകൂല സാഹചര്യമാണെന്നും മുതിർന്ന പാര്‍ട്ടി നേതാവ് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു.

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരെ ഭരണത്തിലേറ്റുമെന്ന് വ്യക്തമാക്കാതെ മധ്യപ്രദേശ്.  ചുരുങ്ങിയ സീറ്റുകളുടെ വ്യത്യാസത്തിൽ ബിജെപി കോണ്‍ഗ്രസ്  ലീഡു നിലകൾ മാറിമറയുമ്പോൾ ബിഎസ് പിയുടെ എസ് പി, വിമതർ ഉൾപ്പെടെയുള്ള മറ്റുള്ളവർ നിർണാകമാവും. നിലവിൽ ബിജെപി 119 സീറ്റുകളിൽ മുന്നേറുകയാണ്. 109 സീറ്റുകളുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്.

മധ്യപ്രദേശിൽ വീണ്ടും അശങ്കയുടെ നിമിഷങ്ങൾ. കേവല ഭുരിപക്ഷം പിന്നിട്ട് മുന്നേറിയ കോൺഗ്രസിനെ മറികടന്ന് ബിജെപി മുന്നേറ്റം നടത്തിയതായി റിപ്പോർട്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ വിവരങ്ങള്‍ പ്രകാരമാണ് മുന്നേറ്റ റിപ്പോർട്ടുകൾ.

മധ്യപ്രദേശിൽ ബിജെപിയുടെ 14 സീറ്റിൽ കോൺഗ്രസ് മുന്നേറുന്നത്. നിലവിൽ ബിജെപി ലീഡ് ചെയ്യുന്നത് 13 ഇടത്ത് മാത്രം. സംസ്ഥാനത്തെ ദളിത് ആദിവാസി മേഖലയിലും വന‍ മുന്നേറ്റമാണ് കോൺഗ്സസ് കാഴ്ച വച്ചത്. മാൾവ ആദിവാസി മേഖലയിൽ 23 സീറ്റിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നു.

ചത്തീസ്ഗഡിൽ ബിജെപി മുഖ്യമന്ത്രി രമൺസിങ്ങ് മുന്നാമത്. കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ പ്രധാനമന്ത്രിയുമായ എ ബി വാജ് പേയിയുടെ സഹോദരീ പുത്രി കരുണ ശുക്ലയാണ് ഒന്നാമത്.

മിസോറാമിൽ കോൺഗ്രസിനെ പിന്തള്ളി മിസോ നാഷനല്‍ ഫ്രണ്ട്  മുന്നേറ്റം കാഴ്ചവച്ചപ്പോള്‍ രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ  കോൺഗ്രസിനെ പുർണമായും കൈവെടിഞ്ഞു. എംഎൻഫ് 26 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ 8 സീറ്റുകൾ മാത്രമാണ്  കോൺഗ്രസിന് നേടാനായത്.

രാജസ്ഥാനിൽ 199 അംഗ നിയമസഭയിൽ 97 സീറ്റുകൾ സ്വന്തമാക്കി കോണ്‍ഗ്രസ് മുന്നറ്റം തുടരുമ്പോൾ രാജ്യത്തെ ഭരണത്തിന് നിര്‍ണായകമായ ഹിന്ദി ഹൃദയഭുമിയിൽ വീണ്ടും ചുവടുറയ്പ്പിച്ച് കോൺഗ്രസ്. 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് വിരാമമിടുന്ന മുന്നേറ്റമാണ് കോൺഗ്രസ് ചത്തീസ്ഗഡിലും മധ്യപ്രദേശിലും കാഴ്ചവയക്കുന്നത്.

പോരാട്ടം കനത്ത് മധ്യപ്രദേശ്. ബിജെപിക്ക് അനുലൂകമാവും എന്ന് കൂടുതൽ എക്സിറ്റ്പോൾ പ്രവചിച്ച മധ്യപ്രദേശിൽ അന്തിമ വിജയം ഫോട്ടോ ഫിനിഷിലേക്ക്. 109 സീറ്റുകളിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം ലീഡ്. 7 സീറ്റുകൾ നിർണായക മുന്നേറ്റവുമായി മറ്റുള്ളവരും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്.  5 സീറ്റുകളിൽ മുന്നേറ് നിര്‍ണായ സ്വാധീനമാവാൻ ബിഎസ്പി.

ഛത്തീസ്ഗഡിൽ കോൺഗ്രസ് കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. 90 സീറ്റുള്ള നിയമസഭയിൽ കേവല ഭുരിപക്ഷത്തിന് വേണ്ട 46 സീറ്റുകൾ പിന്നിട്ട് കോണ്‍ഗ്രസ് മുന്നേറുമ്പോൾ ബിജെപി 39 സീറ്റകളിലും മറ്റുള്ളവർ 7 സീറ്റുകളിലും മുന്നേറുന്നു.

തെലങ്കാനയിൽ ട്രെന്റ് തിരിച്ചുപിടിച്ച ടിആർഎസ് 60 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം എന്ന മാന്ത്രിക സംഖ്യയിലെത്തുന്നു. കോൺഗ്രസ് 32 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ ബിജെപി ഉൾപ്പെടുന്ന മറ്റുള്ളവർ 6 സീറ്റുകളിൽ മുന്നേറുന്നു.

മിസോറാമിൽ എഎൻഎഫ് മുന്നില്‍. അദ്യഘട്ടത്തിൽ കോൺഗ്രസിന് അനുകൂലമായി നിന്ന മിസോറാമിൽ എഎൻഎഫ് പതിയെ ലീഡിലേക്കെത്തുകയായിരുന്നു. 16 സീറ്റിൽ എംഎൻ‌എഫ് മുന്നേറുമ്പോൾ 13 സീറ്റിൽ‌ കോൺഗ്രസ്.

ആദ്യഘട്ടത്തിൽ ബിജെപി മുന്നേറിയ മധ്യപ്രദേശിലും കോൺഗ്രസ് ലീഡിലേക്ക്. കോൺഗ്രസ് 70- ബിജെപി 62

എക്സിറ്റ്പോൾ പ്രവചനങ്ങൾ തെറ്റിച്ച് തെലങ്കാനയിൽ കോൺഗ്രസ് മുന്നിൽ. 30 സീറ്റുകളിൽ മുന്നേറുന്നു. ടിആർഎസ് 29. ടി ആർഎസ് നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി.

തെലങ്കാനയിൽ  ടി ആര്‍എസിനെ മറികടന്ന് കോൺഗ്രസ് മുന്നേറ്റം. 11 സീറ്റിൽ  കോൺഗ്രസ്,  ടിആർഎസ് 8.

ഛത്തീസ്ഗഡിലും കോൺഗ്രസ് മുന്നേറ്റം, 22 സീറ്റിൽ പാർട്ടി മുന്നേറുമ്പോൾ  18 സീറ്റുകളിൽ ബിജെപി മുന്നേറുന്നു.

രാജസ്ഥാനിൽ പോസ്റ്റൽ വോട്ടിൽ അടക്കം നേടിയ മുൻതൂക്കം പടിയായി ഉയർ‌ത്തി കോൺഗ്രസ്. 30 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുമ്പോൾ ബിജെപി 12 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നുത്. മധ്യപ്രദേശിൽ ബിജെപി 18- കോൺഗ്രസ് 15

രാജസ്ഥാനിൽ കോൺഗ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി സച്ചിൽ പൈലറ്റ് ടോങ്ക് മണ്ഢലത്തിൽ മുന്നിട്ടു നിൽക്കുന്നു. മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ വസുന്ധരാ രാജ സിന്ധ്യയും മുന്നേറുന്നു.


രാജസ്ഥാനില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നു എന്നാണ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴുള്ള ആദ്യ സൂചനകള്‍.  മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടം എന്നും സൂചനകള്‍. ബിജെപിക്കാണ് ഇവിടെ രണ്ടിടത്തും മുന്‍കൈ.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും ഇന്നലെ രൂപപ്പെട്ട, എന്നാല്‍ ഇനിയും കെട്ടുറപ്പായിട്ടില്ലാത്ത, പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചും സെമിഫൈനലാണ്. 2019ല്‍ വരാനിരിക്കുന്ന ദേശീയ പൊതു തിരഞ്ഞെടുപ്പില്‍ രാജ്യം എങ്ങോട്ടേക്ക് ചായും എന്നതിന്റെ സൂചനകള്‍ ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ അടങ്ങിയിട്ടുണ്ടാകും എന്നത് തന്നെയാണ് ഈ സെമിഫൈനല്‍ വിശേഷണത്തിന്റെ അര്‍ത്ഥം. അഖിലേഷ് യാദവ്, മായാവതി ഒഴികെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ രാജ്യ തലസ്ഥാനത്ത് ഐക്യ യോഗം ചേര്‍ന്ന പശ്ചാത്തലത്തില്‍ കൂടി വേണം ഈ തിരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണാന്‍. കൂടാതെ സര്‍ക്കാരിന് തിരിച്ചടിയായി കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹയും കഴിഞ്ഞ ഒരു മാസം മുന്‍പ് കേന്ദ്ര സര്‍ക്കാരിനോട് കൊമ്പുകോര്‍ത്ത റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേലും രാജിവെക്കുകയുണ്ടായി.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് ആ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. രാജസ്ഥാനിൽ ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ സഹായം കോൺഗ്രസ്സിനുണ്ട്. മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാനയില്‍ തെലങ്കാന രാഷ്ട്രസമിതി തന്നെ അധികാരത്തില്‍ എത്തുമെന്ന സൂചനയാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന മിസോറാമില്‍ അവര്‍ പരാജയം രുചിച്ചേക്കും എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

റിപ്പബ്ലിക് ചാനല്‍ നേതൃത്വം കൊടുത്ത സര്‍വേയില്‍ ഒഴിച്ച് ബാക്കിയുള്ള എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് രാജസഥാനില്‍ വമ്പന്‍ വിജയമാണ് പ്രവചിക്കുന്നത്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനം പൂര്‍ണമായി കൈവിട്ടു എന്നുതന്നെയാണ് വ്യക്തമാകുന്നത്. 200 അംഗ നിയമസഭയില്‍ ബിജെപിക്ക് ശരാരശരി 78 സീറ്റുകള്‍ മാത്രം കിട്ടാന്‍ സാധ്യത പറയുമ്പോള്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനുള്ള സാധ്യതകളാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറയുന്നത്. പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസിന് 110 സീറ്റുകളോളം കിട്ടുമെന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്.

മധ്യപ്രദേശിലെ അധിപത്യം ഇത്തവണ ഭാരതീയ ജനത പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നുവെന്നാണ് എക്‌സിറ്റ് പോളുകളെല്ലാം പൊതുവായി പറയുന്നത്. മധ്യപ്രദേശ് ആര് ഭരിക്കുമെന്ന കാര്യത്തില്‍ കൃത്യമായൊരു പ്രവചനം ആരും നടത്തുന്നില്ല. ബിജെപിയും കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് വ്യത്യാസം മാത്രം. 230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനുള്ള അവകാശം ഒരു പാര്‍ട്ടിക്കും എക്‌സിറ്റ് പോളുകള്‍ നല്‍കുന്നില്ല. പുറത്തു വന്ന ഒമ്പത് എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപി-കോണ്‍ഗ്രസ് അന്തരത്തില്‍ നനേരിയ ഏറ്റക്കുറച്ചിലുകളെ പറയുന്നുള്ളൂ. റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത് സര്‍വേയില്‍ ബിജെപിക്ക് 108 മുതല്‍ 128 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് സാധ്യത പറയുന്നത് 85 മുതല്‍ 115 വരെയാണ്. ടൈംസ് നൗ-സിഎന്‍എക്‌സ് ബിജെപിക്ക് 126 ഉം കോണ്‍ഗ്രസിന് 89 ഉം ആണ് സീറ്റ് നില പറഞ്ഞിരിക്കുന്നത്. അതേസമയം റിപ്പബ്ലിക് ടിവി-സി വോട്ടര്‍ പറയുന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 110 മുതല്‍ 126 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപിയുടെ സീറ്റ് നില 90 നും 106 നും ഇടയില്‍ നില്‍ക്കുമെന്നുമാണ്. എബിപി ന്യൂസ്-സിഎസ്ഡിഎസ് പ്രവചിക്കുന്നതും കോണ്‍ഗ്രസ് 126 സീറ്റുകള്‍ നേടുമെന്നാണ്. ബിജെപി 94 ഉം. ന്യൂസ് നേഷന്റെ എക്‌സിറ്റ് പോള്‍ പ്രവചനത്തിലും ചെറിയ വ്യത്യാസം മാത്രമാണ് ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ പറയുന്നത്. ബിജെപി 108 മുതല്‍ 112 വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് 105 മുതല്‍ 109 വരെ നേടുമെന്നവര്‍ പറയുന്നു. ന്യൂസ് എക്‌സ്- നേറ്റ സര്‍വേയിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പറയുന്നത്. കോണ്‍ഗ്രസിന് 112 സീറ്റുകള്‍ പറയുന്നു, ബിജെപിക്ക് 106 ഉം. ഇന്ത്യ ടിവി-സിഎന്‍എക്‌സ് പ്രവചനത്തില്‍ ബിജെപിക്ക് 112-130 എന്ന നിലയില്‍ പറയുമ്പോള്‍ കോണ്‍ഗ്രസിന് 86 നും 92 നും ഇടയില്‍ സീറ്റുകളാണ്. ന്യൂസ് 24-പീസ് മീഡിയ കോണ്‍ഗ്രസിന് മുന്‍തൂക്കം പറയുന്നു. ബിജെപിയുടെ സീറ്റ് നില 103 ല്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസ് 125 സീറ്റുകള്‍ സ്വന്തമാക്കുമെന്നാണവരുടെ കണക്ക്, ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രകാരം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 104 മുതല്‍ 122 സീറ്റുകള്‍ വരെ നേടുമ്പോള്‍ ബിജെപി തൊട്ടു പിന്നിലായി 102 മുതല്‍ 120 വരെ സീറ്റുകളായിരിക്കും സ്വന്തമാക്കുക എന്നാണ് പറയുന്നത്.

മധ്യപ്രദേശിലെ അതേ അവസ്ഥയാണ് ഛത്തീസ്ഗഢിലും. ഇവിടെയും ബിജെപി നിരാശയിലാണ്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പറയുന്ന സീറ്റ് നിലകളില്‍ അധിക വ്യത്യാസങ്ങളില്ല. പുറത്തുവന്ന ഒമ്പത് എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും നേരിയ മുന്‍തൂക്കം ബിജെപികക് നല്‍കുന്നുണ്ടെങ്കില്‍ പോലും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്ന നിലയിലല്ലത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 46 സീറ്റുകള്‍ ബിജെപിക്ക് അത്ര ഉറപ്പോടെ ആരും പറയുന്നില്ല. അതേസമയം ഛത്തീസ്ഗഢില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സൂചനയ്ക്ക് ബലവും ഉണ്ട്. ബിഎസ്പിയുടെ സാന്നിധ്യവും ഇവിടെ നിര്‍ണായകമാകും. ഒപ്പം മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയും. പ്രതിപക്ഷ ഐക്യം ഛത്തീസ്ഗഢിലും സംഭവിച്ചാല്‍ രമണ്‍ സിംഗ് സര്‍ക്കാരിന് അടുത്ത ടേം കിട്ടില്ല.

പ്രതിപക്ഷത്തിന്റെ വിശാലസഖ്യം രൂപപ്പെടുത്തുന്നതിൽ ഈ തെരഞ്ഞെടുപ്പുഫലങ്ങൾ കോൺഗ്രസ്സിന് നിർണായകമാണ്. ഇന്നലെ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ യോഗത്തില്‍ 21 പാര്‍ട്ടികള്‍ പങ്കെടുത്തു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബി എസ് പിയും വിട്ടുനിന്നത് പ്രതിപക്ഷ ഐക്യ നീക്കത്തിന് തിരിച്ചടിയായെങ്കിലും പ്രതിപക്ഷ നീക്കങ്ങള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് കടുത്ത എതിരാളിയായ കോണ്‍ഗ്രസിനൊപ്പം ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തത്. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാണ് പങ്കെടുത്തത്. എന്‍ഡിഎ വിട്ട കേന്ദ്ര മന്ത്രിയും ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി) നേതാവുമായ ഉപേന്ദ്ര കുശ്വാഹ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Live: രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിന്നോക്കം പോകുന്നു; സിപിഎം അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ നിര്‍ണ്ണായകം

Live: മധ്യപ്രദേശ് മറിമാറിയുന്നു; ബിജെപി- 115, കോണ്‍ഗ്രസ്സ്- 106

തെലങ്കാനയില്‍ ടിആര്‍എസ് രണ്ടാം വട്ടവും അധികാരത്തിലേക്ക്; കോണ്‍ഗ്രസ് പ്രതീക്ഷ കാത്തില്ല

This post was last modified on December 12, 2018 6:39 am