X

മനപ്പൂര്‍വ്വം ലോണ്‍ തിരിച്ചടയ്ക്കാത്തവരില്‍ മുമ്പന്മാരുടെ പട്ടിക പുറത്ത്

അഴിമുഖം പ്രതിനിധി

ലോണ്‍ തിരിച്ചടവില്‍ കുടിശിക വരുത്തിയവരുടെ പട്ടിക ഏ ബുധനാഴ്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയ്ക്ക് കൈമാറിയത്. പേരുകള്‍ പരസ്യപ്പെടുത്തിയാല്‍ അവരുടെ ബിസിനസിനെ ഇത് കൂടുതല്‍ ബാധിക്കും എന്ന അറിയിപ്പോടു കൂടി. അതോടൊപ്പം തന്നെയാണ് മനപ്പൂര്‍വ്വം തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ (വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്സ്) പട്ടികയും പുറത്തെത്തിയത്. പട്ടിക ആദ്യമായി പുറത്തെത്തിയപ്പോള്‍ അതിലുണ്ടായിരുന്നത്‌ 7129 ലോണ്‍ അക്കൌണ്ടുകള്‍ ആയിരുന്നു. കടപ്പെടുത്തിയ തുക 70,540.30 കോടിയും. വ്യക്തികളും സ്ഥാപനങ്ങളുമായി  ഇതില്‍ ഏറ്റവും കൂടുതല്‍ തുക കടം വരുത്തിയവര്‍ 18 പേരാണ്. ഇവര്‍ എല്ലാവരും കൂടി ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക 17,448 കോടിയാണ്. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്സിലെ ടോപ്‌ 18 പേര്‍ ഇവരാണ്.

സൂം ഡെവലപ്പേഴ്സ്-2411 കോടി

വിന്‍സം ഡയമണ്ട് & ജൂവലറി- 2266 കോടി

ഫോറെവര്‍ പ്രീഷ്യസ് ജൂവലറി & ഡയമണ്ട്സ്-1315 കോടി

ഡെക്കാന്‍ ക്രോണിക്കിള്‍ ഹോര്‍ഡിംഗ്സ്- 1314 കോടി

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്- 1201 കോടി

സുര്യ വിനായക് ഇന്‍ഡ്-1102 കോടി

ബീറ്റ നാഫ്തോള്‍- 958 കോടി

ഇന്ത്യന്‍ ടെക്നോമാക് കോ- 724 കോടി

റാസ ടെക്സ്ടൈല്‍സ് – 695 കോടി

എസ് കുമാര്‍ നാഷണല്‍ വൈഡ്- 681 കോടി

റാംസരുപ് ഇന്‍ഡസ്ട്രീസ് – 681 കോടി

എക്സ്എല്‍ എനര്‍ജി -652 കോടി

സ്റ്റെര്‍ലിംഗ് ബയോടെക് – 657 കോടി

റേ ആഗ്രോ – 589 കോടി

സൈലോഗ് സിസ്റ്റം – 565 കോടി

റാങ്ക് ഇന്‍ഡസ്ട്രീസ് – 568 കോടി

എലെക്ട്രോതേം ഇന്ത്യ -551 കോടി

എംബിഎസ് ജ്വല്ലേഴ്സ്- 517 കോടി

      

This post was last modified on December 27, 2016 3:59 pm

Related Post
Leave a Comment