X

ബിസിസിഐ ഭാരവാഹികളെ അയോഗ്യരാക്കണം; ജികെ പിള്ളയെ നിരീക്ഷകനാക്കണമെന്നും ലോധ കമ്മിറ്റി

അഴിമുഖം പ്രതിനിധി

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാത്ത ബിസിസിഐ ഭാരവാഹികളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ ഓഡിറ്ററായും നിരീക്ഷകനായും നിയമിക്കണമെന്ന് ലോധ കമ്മിറ്റി ആവശ്യപ്പെട്ടു.

ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്നാണ് ആവശ്യം. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഒമ്പത് വര്‍ഷത്തിലധികം തുടര്‍ച്ചയായി ബിസിസിഐ ഭാരവാഹിത്വം വഹിച്ചയാള്‍, ക്രിമിനല്‍ കേസുള്ളവര്‍ തുടങ്ങിയവരെ ബിസിസിഐ ഭാരവാഹിത്വം വഹിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കണമെന്ന് ലോധ കമ്മിറ്റി ആവശ്യപ്പെടുന്നു. ഒരാള്‍ക്ക് ഒരു പദവി, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നിവയും ലോധ കമ്മിറ്റി ആവശ്യപ്പെടുന്നു. അതേസമയം ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ്. സംസ്ഥാനങ്ങള്‍ ഒരു വോട്ട് നിര്‍ദ്ദേശം അംഗീകരിക്കുന്നില്ലെന്ന് ബിസിസിഐ പറയുന്നു.

ജൂലായ് 18ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ലോധ കമ്മിറ്റി അംഗീകരിച്ചിരുന്നു. ഒക്ടോബര്‍ 21ന്‌റെ ഇടക്കാല ഉത്തരവില്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിസിസഐയ്ക്കും സംസ്ഥാന യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മൂന്ന് സംസ്ഥാന ഘടകങ്ങള്‍ മാത്രമാണ് ഇത് പാലിച്ചത്. ബിസിസിഐയുടെ ഫണ്ട് മരവിപ്പിക്കുന്നത് ഇംഗ്ലണ്ടുമായുള്ള പരമ്പരയെ ബാധിച്ചിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസഐയുടെ അപേക്ഷ പരിഗണിച്ച് ഫണ്ട് അനുവദിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം ചാനലുകള്‍ക്ക് നല്‍കുന്ന നടപടി ബിസിസിഐയ്ക്ക് നീട്ടി വയ്‌ക്കേണ്ടി വന്നിരിക്കുന്നു.             

This post was last modified on November 22, 2016 9:55 am