X

സഹകരണ മേഖലയ്‌ക്കെതിരായ നീക്കത്തിനെതിരെ നിയമസഭ

അഴിമുഖം പ്രതിനിധി

സഹകരണ മേഖലയെ സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കവും പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണ, പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. സഹകരണ മന്ത്രി എസി മൊയ്തീന്‍, വിഎസ് അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

വിഎസ് അച്യുതാനന്ദന്‍
നിരവധി പേരുടെ ചോരയും അദ്ധ്വാനവുമാണ് സഹകരണ പ്രസ്ഥാനത്തിന് പിന്നിലുള്ളത്. അത്തരത്തിലുള്ള സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയെയും കുമ്മനം രാജശേഖരന്‍ അടക്കമുള്ളവരേയും കേരളത്തില്‍ നിന്ന് ജനം ചവുട്ടി പുറത്താക്കും. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ബിജെപി ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ കണ്ണ് തുറന്നു. അവര്‍ക്ക് കാര്യം മനസിലായി.  

ഉമ്മന്‍ചാണ്ടി
ഭരണഘടനാവിരുദ്ധമായ നടപടിയാണ് കേന്ദ്രസര്‍്ക്കാരിന്‌റേത്. 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേ ടിഎം ആണ്. സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്‌റെ എല്ലാ നീക്കങ്ങള്‍ക്കും പ്രതിപക്ഷത്തിന്‌റെ പൂര്‍ണ പിന്തുണയുണ്ട്.

സഹകരണ മന്ത്രി എസി മൊയ്തീന്‍
കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. കര്‍ഷക ആത്മഹത്യകളില്ലാത്തത് സഹകരണ ബാങ്കുകള്‍ ഉള്ളതിനാല്‍. ആദായ നികുതി വകുപ്പിന് കണക്ക് കൊടുക്കുന്നില്ലെന്നത് കള്ളപ്രചാരണം. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്ക് അടക്കം ശ്രമിക്കുകയാണ്.

This post was last modified on December 27, 2016 2:15 pm