പതിനേഴാം ലോക്സഭയിലേക്ക് തലസ്ഥാന നഗരമായ ഡൽഹിയിൽ നിന്നും ജനവിധി തേടുന്ന സ്ഥാനാർത്ഥികളിൽ എറ്റവും സംമ്പന്നൻ ഈസ്റ്റ് ഡൽഹി ബിജെപി സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നാമ നിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഗംഭീർ തന്റെ സ്വന്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്. 147 കോടിരൂപയുടെ ആസ്തിയുണ്ടെന്നാണ് ഗംഭീർ സമർപ്പിച്ച സത്യവാങ് മുലത്തിൽ വ്യക്തമാക്കുന്നത്. 349 സ്ഥാനാർത്ഥികളിലാണ് ഗംഭീര്‍ ഒന്നാമതെത്തുന്നത്.
12.40 കോടിയാണ് 2017-2018 വർഷത്തിലെ വരുമാനമായി ഗംഭീർ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ നടാഷക്ക് ഗംഭീറിന് 6.15 ലക്ഷം വരുമാനമുണ്ടെന്നും ഇൻകം ടാക്സ് റിട്ടേൺ രേഖകൾ പ്രകാരം വ്യക്തമാക്കുന്നു. ഡൽഹിയിലെ ഭാരാകമ്പ റോഡ് മോഡേൺ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കിയ ഗംഭീർ ഹിന്ദു കോളജില്‍ യുജി കോഴ്സിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ ആയില്ലെന്നും സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഒരു ബൈക്കുൾപ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് വെളിപ്പെടുത്തുന്നു.
അതേസമയം, വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മഹാബൽ മിശ്രയാണ് സമ്പന്ന സ്ഥാനാർത്ഥികളിൽ രണ്ടമൻ. 45 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രീ യൂനിവഴ്സിറ്റി വിദ്യാഭ്യാസമാണ് മിശ്ര ഉയർന്ന യോഗ്യതയായി രേഖപ്പെടുത്തിയിരിക്കുന്നത്. സൗത്ത് ഡൽഹി മണ്ഡലത്തില്‍ കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കുന്ന ബോക്സിങ്ങ് താരം വിജേന്ദ്രർ സിങ് 12.14 കോടിയുടെ സ്വന്തുണ്ടെന്ന് സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കുന്നു. ഒളിംപിക്സിൽ വെങ്കല മെഡല്‍ നേടിയിട്ടുള്ള ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് വിജേന്ദ്രർ സിങ്. റോത്തകിനെ മഹർഷി ദയാനന്ദ് യുനിവേഴ്സിറ്റിയിൽ നിന്നും ബിഎ നേടിയിട്ടുണ്ടെന്നും സത്യവാങ്ങ് മുലത്തിൽ പറയുന്നു.
നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ ജനവിധി തേടുന്ന മുന്‍ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന് 4.92 കോടിയുടെ ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തൽ. മുന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്ത് 2013 ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ 2.1 കോടിയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരുന്നത്.
This post was last modified on April 24, 2019 10:26 am
Leave a Comment