ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം റെക്കോര്‍ഡ് പോളിംഗിലേക്ക്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകള്‍ വച്ച് 39.92 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെയും പാലക്കാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ് 38 ശതമാനം, കണ്ണൂരില്‍ 42.27, വടകര 37.21, വയനാട് 44.04, കോഴിക്കോട് 34.72, ചാലക്കുടി 43.72, എറണാകുളം 39.80, ഇടുക്കി 38.39, കോട്ടയം 37.59, ആലപ്പുഴ 43.00, മലപ്പുറം 38.23, പൊന്നാനി 32.57, പാലക്കാട് 44.17, ആലത്തൂര്‍ 41.45, തൃശൂര്‍ 36.45, മാവേലിക്കര 37.00, പത്തനംതിട്ട 40.05, കൊല്ലം 40.45, ആറ്റിങ്ങല്‍ 37.26, തിരുവനന്തപുരം 40.68 എന്നിങ്ങനെയാണ് ഓരോ മണ്ഡലങ്ങളിലും ഒരു മണിവരെയുള്ള പോളിംഗ് നില.
കേരളത്തില്‍ നിന്നും വോട്ടര്‍മാരുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാലക്കാട്, വയനാട് മണ്ഡലങ്ങളാണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍.
കണ്ണുർ തൃശുർ മണ്ഡലങ്ങളിലം പൊന്നാനിയിലും രാവിലത്തെ നിലയിൽ നിന്നും മാറ്റം വന്നിട്ടുണ്ട്.
ആദ്യമണിക്കൂറുകള്‍ മുതല്‍ കനത്ത പോളിംഗാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ടയിലും തൃശൂരിലുമാണ് ആദ്യ മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വോട്ടെടുപ്പ് നാലാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വയനാട് മണ്ഡലത്തിലാണ് കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. കോഴിക്കോടാണ് രണ്ടാമത്..
അതിനിടെ, സംസ്ഥാനത്ത് വോട്ടിങ്ങ് യന്ത്രങ്ങളിൽ വ്യാപക തകരാറുണ്ടെന്ന് ആക്ഷേപം ഉയന്നു. എന്നാൽ കോവളം ചൊവ്വരയിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ട് പതിയുന്നെന്ന് ആരോപണം തള്ളി അധികൃതർ രംഗത്തെത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നിവരാണ് ഇക്കാര്യം തള്ളിയത്.
അതിനിടെ കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി. കൊല്ലം പട്ടത്താനം സ്കൂളിൽ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്. മാടൻ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോ ചെയ്തെന്ന് പോളിംഗ് ഓഫീസർ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു. ഇതോടെ ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
This post was last modified on April 23, 2019 1:51 pm
Leave a Comment