പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വയനാട്ടിലെയും വടകരയിളുകളെ പ്രഖ്യാപിച്ചില്ല. ഇന്നലെ അര്‍ധരാത്രിയ്ക്ക് ശേഷമാണ് 38 ലോക്സഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടത്.
കര്‍ണാടകയിലെ 18 മണ്ഡലങ്ങളിലെയും മധ്യപ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലും ദിഗ് വിജയസിങ് മധ്യപ്രദേശിലെ ഭോപ്പാലിലും മത്സരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ട എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെ 53 സ്ഥാനാര്‍ഥികളെയും സിക്കിമിലെ 32 സ്ഥാനാരര്ഥികളെയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു.
This post was last modified on March 24, 2019 8:55 am