X

മാലി ഗ്രാമത്തിൽ കൂട്ടക്കൊല; അക്രമികൾ കൊലപ്പെടുത്തിയത് 115 തദ്ദേശീയരെ

ഒഗൊസാഗു ഗ്രാമത്തിലെ ഫുലാനി വിഭാഗക്കാരാണ് ആക്രമണത്തിനിരയായത്. 

ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഗോത്ര വിഭാഗങ്ങള്‍ക്കിടയിൽ അക്രമികൾ കൂട്ടക്കൊല നടത്തിയതായി റിപ്പോർട്ട്. സെൻട്രൽ മാലിയിലെ മൂന്ന് ഗ്രാമങ്ങളിൽ നടന്ന ആക്രമങ്ങളിൽ 115 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ  സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഒഗൊസാഗു ഗ്രാമത്തിലെ ഫുലാനി വിഭാഗക്കാരാണ് ആക്രമണത്തിനിരയായത്.

തദ്ദേശീയ ഗ്രോത്രമായ ഫെലു വിഭാഗത്തിന്റെ ഗ്രാമ മുഖ്യനും കൊച്ചുമക്കളും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. എന്നാൽ ഒറ്റപ്പെട്ട പ്രദേശത്ത് നടന്ന ആക്രമത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ഗർഭിണികളും, കുട്ടികളും, വയോധികരും ഉള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫെലു ഗോത്ര വിഭാഗത്തിന്റെ പ്രസ്ഡന്റ് അബ്ദുൽ അസീസ് ദിയാലോയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദോഗോണ്‍ വിഭാഗക്കാരായ അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അക്രമി സംഘങ്ങള്‍ ശക്തമായ മേഖലയിൽ അടിയന്തിര ഇടപെടൽ സാധ്യമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. അക്രമത്തിന് ഇരകളായവെ ബന്ധപ്പെടാനും മറ്റും അടിയന്തിരമായി സാധ്യമല്ല. അതേസമയം, മാലിയിലെ ഐക്യരാഷ്ട്ര സഭയുടെ സംഘംവും കൂട്ടക്കൊല സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണ സംഖ്യ സംബന്ധിച്ച് പ്രതികരിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, മാലിയിൽ വളരുന്ന തീവ്രവാദമാണ് തദ്ദേശീയ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിക്കാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഫെലു ഗോത്രവിഭാഗം ജിഹാദി സംഘങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നാണ് ഗോത്രവിഭാഗമായ ദോഗോണുകളുടെ ആരോപണം. എന്നാൽ മാലി സൈന്യത്തെ പിന്തുണയ്ക്കുന്നവരാണ് ദോഗോണുകളെന്നാണ് ഫെലു വിഭാഗക്കാരുടെ ആരോപണം. അൽ ഖായിദ ബന്ധമുള്ള ഭീകരർ കഴിഞ്ഞ ദിവസം മാലി സേനാ ക്യാംപ് ആക്രമിച്ച് 16 സൈനികരെ കൊലപ്പെടുത്തിയിരുന്നു.

 

 

 

This post was last modified on March 24, 2019 8:26 am