X

വേദന സംഹാരികളുടെ ഉപയോഗം അമിതമായാല്‍ കേള്‍വി ശക്തിയെ ബാധിക്കുമെന്ന് പഠനം

അമേരിക്കയിലെ ബ്രിഗാം ആന്റ് വുമണ്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് വേദന സംഹാരികളുടെ അമിത ഉപയേഗം കേള്‍വി ശക്തിയെ ബാധിക്കുമെന്ന് കണ്ടെത്തിയത്

വേദന സംഹാരികളുടെ ഉപയോഗം അമിതമായാല്‍ കേള്‍വി ശക്തിയെ ബാധിക്കുമെന്ന് പഠനം. അമേരിക്കയിലെ ബ്രിഗാം ആന്റ് വുമണ്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് വേദന സംഹാരികളുടെ അമിത ഉപയേഗം കേള്‍വി ശക്തിയെ ബാധിക്കുമെന്ന് കണ്ടെത്തിയത്. ഡോ. ഗാരി കര്‍ഹാന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വേദന സംഹാരികള്‍ ഉപയോഗിക്കുന്ന 48-നും 73നും ഇടയില്‍ പ്രായമുള്ള 55000 സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

സ്ത്രീകളാണ് കൂടുതലായി വേദനസംഹാരികളെ ആശ്രേയിക്കുന്നതെന്നും അതുകൊണ്ടു തന്നെ അവരുടെ കേള്‍വിക്കാണ് തകരാറുണ്ടാക്കുവാന്‍ കൂടുതല്‍ സാധ്യതയെന്നുമാണ് ഗവേഷക സംഘം പറയുന്നത്. വേദന സംഹാരികള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ക്കാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. തുടര്‍ച്ചയായി ആറ് വര്‍ഷം വേദന സംഹാരികള്‍ കഴിച്ചാല്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. പലരും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ തന്നെ അളവു നോക്കാതെ വേദന സംഹാരികള്‍ കഴിക്കുന്നവരാണെന്നും ഗവേഷകര്‍ പറയുന്നു.