X

മലപ്പുറത്ത് വോട്ടിംഗ് മെഷീന്‍ തകരാര്‍ അസ്വാഭാവികമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

അഴിമുഖം പ്രതിനിധി

മലപ്പുറത്ത് വ്യാപകമായും തൃശൂരില്‍ ഒറ്റപ്പെട്ടയിടത്തും വോട്ടിംഗ് മെഷീനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് 114 ബൂത്തുകളില്‍ നാളെ റി പോളിംഗ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. മലപ്പുറത്ത് 105 ബൂത്തിലും തൃശൂരില്‍ 9 ബൂത്തിലുമാണ് റി പോളിംഗ് നടത്തുക. മലപ്പുറത്ത് 255 ഓളം പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് തടസപ്പെട്ടത്. മലപ്പുറത്ത് വോട്ടിംഗ് മെഷീനില്‍ ഉണ്ടായ തകരാറില്‍ അസ്വാഭാവികത ഉണ്ടെന്നും അത് മെക്കാനിക്കല്‍ എറര്‍ അല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

This post was last modified on November 5, 2015 8:45 pm

Leave a Comment