X

ചരിത്രത്തില്‍ ഇന്ന്: എല്‍ടിടിഇ ആക്രമണവും ചന്ദ്രയാനും

2007 ഒക്ടോബര്‍ 22
ശ്രീലങ്കന്‍ വ്യോമത്താവളത്തില്‍ എല്‍ ടി ടി ഇ ആക്രമണം

ശ്രീലങ്കന്‍ വ്യോമസേനയുടെ അനുരാധപുരയിലുള്ള വ്യോമസേനാത്താവളത്തില്‍ വിദഗ്ദ പരിശീലന ലഭിച്ച എല്‍ടിടിഇ വിമതര്‍ 2007 ഒക്ടോബര്‍ 22 ആക്രമണം നടത്തി. ഈ ആക്രമണത്തിന് എല്‍ടിടിഇ നല്‍കിയ കോഡ് എല്ലാളന്‍ എന്നായിരുന്നു.

21 തമിഴ്പുലി കമാന്‍ഡോകളും എല്‍ടിടിഇയുടെ എയര്‍ ടൈഗര്‍ വിഭാഗവും സംയുക്തമായാണ് ഈ ആക്രമണം നടത്തിയത്. വ്യോമത്താവളത്തില്‍ ഉണ്ടാ യിരുന്ന എട്ട് എയര്‍ക്രാഫ്റ്റുകള്‍ പുലികള്‍ തകര്‍ത്തു. രണ്ട് ശ്രീലങ്കന്‍ വ്യോമസേന ഉദ്യോഗസ്ഥരെയും പത്ത് സൈനികരെയും വധിച്ചു. കൂടാതെ ശ്രീലങ്കന്‍ വ്യോമ സേനയുടെ ബെല്‍-212 ഹെലികോപ്റ്ററും പുലികള്‍ വെടിവച്ചു വീഴ്ത്തി. അതിലുണ്ടായിരുന്ന നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

2008 ഒക്ടോബര്‍ 22
ഇന്ത്യ ചന്ദ്രയാന്‍ വിക്ഷേപിക്കുന്നു

ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2008 ഒക്ടോബര്‍ 22 ന് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു ചന്ദ്രയാന്റെ വിക്ഷേപണം. ചന്ദ്രോപരിതലത്തിലെ പര്യവേഷണമായിരുന്നു ചന്ദ്രയാന്റെ ദൗത്യം. ഇന്ത്യയുടെ ബഹിരാകാശപ്രവര്‍ത്തനങ്ങളില്‍ വലിയൊരു കുതിച്ചു ചാട്ടമായിരുന്നു ഈ ദൗത്യവിജയം.

ഏഷ്യന്‍ ബഹിരകാശരംഗത്ത് ഇന്ത്യ മുന്‍നിരയിലേക്ക് കയറിവന്നതും ഇതോടെയണ്. ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യചൈനയുമായി ബഹിരകാശരംഗത്തെ മേധാവിത്വത്തിനായി ഏറ്റുമുട്ടുകയാണ്. ചന്ദ്രയാന്റെ വിജയമാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിനുള്ള അടിത്തറയൊരുക്കുന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ആ ദൗത്യവും ഇന്ത്യ വിജയകരമായി നടപ്പിലാക്കി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

This post was last modified on October 22, 2014 8:19 am