അഴിമുഖം പ്രതിനിധി
പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മുസ്‌ലീം സ്ത്രീകള്‍ക്ക് ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ‘ഗോ മാതാ കീ ജയ്’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് മര്‍ദ്ദനമാരംഭിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മോബൈലില്‍ പകര്‍ത്തിയതല്ലാതെ ഒരാള്‍ പോലും ഇവരെ രക്ഷിക്കാന്‍ തയ്യാറാവുകയുണ്ടായില്ല. സംഭവസ്ഥലത്ത് ഏറെ താമസിച്ചെത്തിയ പോലീസ് വലിയ അളവില്‍ ഇറച്ചി കൈവശം വച്ചു എന്നാരോപിച്ച് മുസ്ലിം സ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വില്‍പ്പനയ്ക്കായി ആണ് 30ഓളം കിലോ ഇറച്ചി ഇവര്‍ കൊണ്ടുവന്നത്. പിന്നീടു നടന്ന പരിശോധനയില്‍ സ്ത്രീകള്‍ കൈവശം വെച്ചത് കാളയിറച്ചിയാണെന്ന് വ്യക്തമായിരുന്നു. വീഡിയോ കാണാം
This post was last modified on December 27, 2016 4:32 pm
Leave a Comment