X

‘മേലേ മാണിക്യകല്ലൊളി ചാര്‍ത്തും’; വീരത്തിലെ ഒഫീഷ്യല്‍ വീഡിയോ സോംങ് പുറത്ത് വിട്ടു

കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് എംകെ അര്‍ജുന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

ജയരാജ് സംവിധാനം ചെയ്യുന്ന വീരത്തിലെ ഒഫീഷ്യല്‍ വീഡിയോ സോംങ് പുറത്ത് വിട്ടു. ‘മേലേ മാണിക്യകല്ലൊളി ചാര്‍ത്തും’ എന്ന് തുടങ്ങുന്ന ഗാനം ഇതുവരെ ഒന്നരലക്ഷത്തോളം ആളുകളാണ് കണ്ടത്. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് എംകെ അര്‍ജുന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിദ്യാധരന്‍ മാസ്റ്ററും വൈക്കം വിജയലക്ഷ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വില്യം ഷേക്സ്പിയറിന്റെ മക്ബത്തും വടക്കന്‍പാട്ടിലെ ചന്തുവിനെയും കൂട്ടിയിണക്കിയാണ് ജയരാജ് വീരം ഒരുക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രീകരിച്ച വീരം തമിഴിലും തെലുങ്കിലും മൊഴിമാറ്റി എത്തും. 35 കോടി മുതല്‍ മുടക്കിയ ചിത്രത്തില്‍ കുനാല്‍ കപൂറാണ് നായകന്‍. ഫെബ്രുവരി 24ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.