അഴിമുഖം പ്രതിനിധി
ഡല്‍ഹിയില്‍ പാര്‍ലമെന്റിനും ഉന്നത സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സമീപത്തെ മരത്തില്‍ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ലമെന്റ് കെട്ടിടത്തില്‍ മാധ്യമങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപത്താണ് നീല ഷര്‍ട്ടും ജീന്‍സും ധരിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മധ്യപ്രദേശിലെ ശിവപുരിയില്‍ നിന്നുള്ള 39 വയസ്സുള്ള രാം ദയാല്‍ വര്‍മ്മയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 30 പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കനത്ത സുരക്ഷാ മേഖലയിലാണ് സംഭവം.
This post was last modified on December 27, 2016 4:09 pm
Leave a Comment