X

അതിര്‍ത്തി കടക്കാനെത്തിയത് ബാഗില്‍; പിടികൂടിയ വീഡിയോ വൈറല്‍

‘കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് അതിര്‍ത്തി കടക്കാന്‍ പലരും ശ്രമിച്ചത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പെട്ടിക്കകത്ത് ആളെത്തുന്നത് ആദ്യം’ വാക്കുകള്‍ ഒരു സ്വിറ്റ്സര്‍ലന്‍ഡ് ബോര്‍ഡര്‍ ഒഫീഷ്യലിന്റെതാണ്. കാരണക്കാരന്‍ ഇറ്റലിയില്‍ നിന്നുമാണ്. ഇയാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് ഒരു ബാഗില്‍ കയറിയാണ്. 

21കാരനെ സ്വിസ് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പിടിക്കുമ്പോള്‍ ബാഗില്‍ നിന്നും പുറത്തു വരാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. അവസാനം ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ബാഗില്‍ നിന്നും പുറത്തു കടക്കാനായത്. അത്രയും ദൂരം ബാഗിനകത്തു യാത്ര ചെയ്തിട്ടും കക്ഷി ആരുടെയും കണ്ണില്‍പ്പെട്ടിരുന്നില്ല. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്ന വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ചേര്‍ത്തിരുന്നു. ലോകം മുഴുവന്‍ സംഭവത്തെക്കുറിച്ചറിഞ്ഞത് ആ വീഡിയോയിലൂടെയാണ്.

അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലേക്ക് കടക്കുന്നതിനായി പ്രധാന കവാടങ്ങള്‍ ഉള്ളത് ഇറ്റലിയിലും ഗ്രീസിലുമാണ്. ആയിരക്കണക്കിന് കുടിയേറ്റക്കാരും അഭയാര്‍ഥികളുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്പിലേക്ക് ഒഴുകിയത്.

അധികൃതര്‍ പിടികൂടിയ യുവാവിനെ ഇറ്റലിയുലേക്ക് തിരിച്ചയച്ചു എന്നും സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വീഡിയോ സത്യമാണെന്നും സ്വിസ് അതിര്‍ത്തി ഉദ്യോഗസ്ഥനായ മിക്‌റോ റിക്കി വ്യക്തമാക്കി. വീഡിയോ കാണാം

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/aTYMPL 

 

This post was last modified on October 27, 2016 4:29 am