X

ബംഗ്ലാദേശില്‍ വീണ്ടും ആക്രമണം; നാലു മരണം

അഴിമുഖം പ്രതിനിധി

രാജ്യത്തെ നടുക്കി ബംഗ്ലാദേശില്‍ വീണ്ടും സ്‌ഫോടനം. തലസ്ഥാനമായ ധാക്കയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ കിഷോര്‍ഗഞ്ചിലാണ് സംഭവം. രണ്ട് പോലീസുകാരടക്കം നാല് പേര്‍ മരിച്ചതായാണ് വിവരം. ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

റമദാന്‍ പ്രാര്‍ഥനക്കായി ഒത്തുകൂടിയവര്‍ക്ക് സമീപമാണ് സ്‌ഫോടനവും വെടിവെയ്പ്പും നടന്നത്. റമദാന്‍ പ്രാര്‍ത്ഥനക്കായി സ്‌കൂള്‍ മൈതാനത്ത് സംഘടിച്ച രണ്ടു ലക്ഷം പേര്‍ക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയവര്‍ ഇപ്പോഴും സ്‌കൂളിനകത്തു തന്നെയുണ്ടെന്നാണ് കരുതുന്നത്.

പോലീസ് ചെക്ക്‌പോസ്റ്റിലേക്ക് ബോംബ് വലിച്ചെറിഞ്ഞതാണ് ഒരു കോണ്‍സ്റ്റബളിന്റെ മരണത്തിനിടയാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥനായ മഹബൂര്‍ റഹ്മാന്‍ പറഞ്ഞു.

ഈ ആക്രമണം കിഷോര്‍ഗഞ്ചിലെ ഇമാമിനെ ലക്ഷ്യമിട്ടാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ഒപ്പ് ശേഖരണം അടക്കമുള്ള പരിപാടികള്‍ ഇമാം നടത്തിയിരുന്നു. ഇതാവാം അദ്ദേഹത്തിനെതിരെ ആക്രമണത്തിനു കാരണം എന്നും പറയപ്പെടുന്നു.

 

This post was last modified on December 27, 2016 4:15 pm