X

കാണാതായ മംഗളം മാധ്യമപ്രവര്‍ത്തകന്‍ ഹരിദ്വാറില്‍ ഉണ്ടെന്ന് വിവരം

അഴിമുഖം പ്രതിനിധി

കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ഹരിദ്വാറില്‍ ഉണ്ടെന്ന് വിവരം. മംഗളം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇ എം രാകേഷ് ആണ് ഹരിദ്വാറില്‍ ഉള്ളതായി വിവരം കിട്ടിയിരിക്കുന്നത്. ഇയാള്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതായാണ് അറിയുന്നത്.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് രാകേഷിനെ കാണാതായി പരാതി വന്നത്. പേരാമ്പ്ര പൊലീസ് രാകേഷിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് രാകേഷ്.

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment