X

മംഗളൂരുവില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു; ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപണം

പിണറായി വിജയന്‍ പങ്കെടുക്കുന്ന മതസൗഹാര്‍ദ റാലി നടക്കാനിരിക്കയാണ് അക്രമ സംഭവം നടന്നിരിക്കുന്നത്

മംഗളൂരുവില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തീയെട്ടതെന്നാണ് ആരോപണം. ഉള്ളാള്‍ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് ആക്രമികള്‍ തീയിട്ടത്. പുസ്തകങ്ങളും ഫയലുകളും അലമാരയടക്കമുള്ള ഫര്‍ണിച്ചിറുകള്‍, ടിവി, മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവ കത്തി നശിച്ചു.

രാവിലെ കമ്മിറ്റി ഓഫീസിന് സമീപമുള്ള കടക്കാരന്‍ എത്തിയപ്പോഴാണ് കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഓഫീസില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കടക്കാരന്‍ നേതാക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തീയിട്ട ഉടന്‍ തന്നെ അക്രമികള്‍ കടന്നു കളഞ്ഞതായിട്ടായിട്ടാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന മതസൗഹാര്‍ദ റാലി നടക്കാനിരിക്കയാണ് അക്രമ സംഭവം നടന്നിരിക്കുന്നത്. 25-ാം തീയതി നടക്കുന്ന പരിപാടിയില്‍ പിണറായി വിജയനെ തടയുമന്നും അന്ന് ഹര്‍ത്താല്‍ നടത്തുമെന്നും ആര്‍എസ്എസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. റാലി നടത്താതിരിക്കാന്‍ ആര്‍എസ്എസുകാര്‍ പരിപാടിയുടെ പ്രചരണ വസ്തുക്കള്‍ നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

This post was last modified on February 23, 2017 11:57 am

Related Post
Leave a Comment