X

തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത സിനിമ-സീരിയല്‍ തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു. 71 വയസ് ഉണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

മലയാളത്തില്‍ ഹാസ്യപ്രധാനമായ നിരവധി ഹിറ്റ് സിനിമകള്‍ക്കായി തൂലിക ചലിപ്പിച്ചയാളാണ് മണി ഷൊര്‍ണൂര്‍. സാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആമിന ടെയ്‌ലേഴ്‌സാണ് മണിയുടെ ആദ്യ ചലച്ചിത്ര രചന. തുടര്‍ന്ന് ദേവരാഗം, ഗൃഹപ്രവേശം, ഒരു മുത്തം മണിമുത്തം, ആഭരണച്ചാര്‍ത്ത്, രാജധാനി, മയിലാട്ടം, സര്‍ക്കാര്‍ ദാദ, ഗ്രീറ്റിംഗ്‌സ് എന്നീ ചിത്രങ്ങളുടെ രചനയും ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, കഥാനായകന്‍ എന്നീ സിനിമകള്‍ക്ക് സംഭാഷണവും ഒരുക്കിയത് മണി ഷൊര്‍ണൂര്‍ ആണ്. സ്ത്രീ എന്ന മെഗാസീരിയലിന്റെ തിരക്കഥാകൃത്തും മണി ഷൊര്‍ണൂര്‍ ആയിരുന്നു.

 

This post was last modified on December 27, 2016 3:39 pm