വൈദ്യുത മന്ത്രി എംഎം മണി നടത്തിയ പ്രസ്താവന ഗൗരവകരമാണെന്ന് ഹൈക്കോടതി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം മണിയുടെ പ്രസംഗം സ്ത്രീകളെ അപമാനിക്കുന്നതല്ലെന്നും സ്ത്രീ വിരുദ്ധമായ ഒരു പരാമര്‍ശവും മണി നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മണി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമെന്നാണെന്നോ എന്നാണ് ഹൈക്കോടതി ഇതിന് മറുചോദ്യം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകരും മനുഷ്യരാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പൗരാവകാശം ഉണ്ട്.
വിവാദ പ്രസംഗത്തില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ്ജ് വട്ടക്കുഴി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മണിയുടെ പ്രസംഗത്തെ ന്യായീകരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയത് കോടതിയെ പ്രകോപിപ്പിച്ചു. ഹര്‍ജി പരിഗണിക്കുമെന്നും പൗരാവകാശം സംബന്ധിച്ചാണ് ഇത് പരിഗണിക്കുന്നതെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടുണ്ട്.
ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയുമുള്‍പ്പെടെ എല്ലാവരും നിലപാട് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
This post was last modified on April 28, 2017 3:40 pm
Leave a Comment