X

ആം ആദ്മി സര്‍ക്കാരില്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകും

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ ശനിയാഴ്ച്ച അധികാരമേല്‍ക്കുന്ന ആം ആദ്മി സര്‍ക്കാരില്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനാണ് 43 കാരനായ ഈ മുന്‍ പത്രപ്രവര്‍ത്തകന്‍. ഡല്‍ഹിയിലെ ചരിത്രവിജയത്തില്‍ കേജരിവാളിനൊപ്പം സിസോദിയയുടെ പങ്കും നിര്‍ണായകമായിരുന്നു. അതേസമയം മുന്‍ ആം ആദ്മി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന സോംനാഥ്  ഭാര്‍തി പുതിയ സര്‍ക്കാരില്‍ ഉണ്ടാകില്ല. മന്ത്രിയായിരുന്ന കാലത്ത് സോംനാഥ് ഭര്‍തി ദക്ഷിണ ഡല്‍ഹിയില്‍ ആഫ്രിക്കന്‍ യുവതികള്‍ താമസിച്ചിരുന്നിടത്ത് അര്‍ദ്ധരാത്രി നടത്തിയ റെയ്ഡ് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ അരവിന്ദ് കേജരിവാള്‍ ഭര്‍തിക്കൊപ്പമായിരുന്നു നിലകൊണ്ടത്. 

ആറംഗ മന്ത്രിസഭയായിരിക്കും ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുക. സിസോദിയയെ കൂടാതെ ഗോപാല്‍ റായ്, ജിതേന്ദ്ര തോമര്‍,സന്ദീപ് കുമാര്‍, അസീം അഹമ്മദ് ഖാന്‍ എന്നിവരായിരിക്കും മന്ത്രിസഭയില്‍ ഉള്‍പ്പെടുക. കഴിഞ്ഞ സര്‍ക്കാരിലെ ഏകപെണ്‍മുഖമായിരുന്ന രാഖി ബിദ്‌ലാനെയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

 

This post was last modified on February 12, 2015 4:50 pm