X

പ്രസംഗം കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കില്ലെന്ന് ശിവസേന

അഴിമുഖം പ്രതിനിധി

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് മോദിയെ കുറ്റപ്പെടുത്തി ബിജെപിയുടെ സഖ്യകക്ഷി കൂടിയായ ശിവസേന. സേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ബിജെപിക്കും മോദിക്കും എതിരെ ശിവസേനയുടെ രൂക്ഷവിമര്‍ശനങ്ങള്‍ വന്നിട്ടുള്ളത്. പരാജയത്തിന് കിരണ്‍ബേദി മാത്രമല്ല ഉത്തരവാദി. പ്രസംഗം കൊണ്ടുമാത്രം തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ കഴിയില്ല. മോദിയ്ക്കല്ല ഉത്തരവാദിത്വം എങ്കില്‍ മറ്റാരാണ് അതിന് ഉത്തരവാദിയെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന ചോദിക്കുന്നു. ഇന്നലെ മാധ്യമപ്രവര്‍കരെ കണ്ടപ്പോള്‍ സേന തലവന്‍ ഉദ്ധവ് താക്കറെ മോദിക്കെതിരെ പരിഹാസരൂപേണയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ ഉണ്ടായത് സുനാമി ആയിരുന്നുവെന്നും തരംഗങ്ങളെക്കാള്‍ വലുതാണ് സുനാമിയെന്നും ഉദ്ധവ് പറഞ്ഞപ്പോള്‍, അത് മോദി തരംഗമെന്ന ബിജെപിക്കാരുടെ ആത്മവിശ്വാസത്തിനുമേലുള്ള പ്രഹരമായിരുന്നു. അങ്ങനെയൊരു തരംഗം ഇല്ലാതായിരിക്കുന്നുവെന്നും ശിവസേന പറഞ്ഞുവയ്ക്കുകയായിരുന്നു. കൂടെ നില്‍ക്കുന്നവരെയും ജനങ്ങളെയും മനസ്സിലാക്കാതെ മുന്നോട്ടുപോയാല്‍ ഇതുപോലുള്ള തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പു കൊടുത്തിരുന്നു.

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment