അഴിമുഖം പ്രതിനിധി
ഡബ്യൂബിഒ കിരീടം നേടി ഫിലിപ്പൈന്‍ ബോക്‌സര്‍ മാനി പക്വിയാവോ ഗംഭീര തിരിച്ചു വരവ് നടത്തി. മുന്‍ ചാമ്പ്യന്‍ ജെസെ വര്‍ഗാസിനെ തകര്‍ത്താണ് പക്വിയാവോ കീരീടം നേടിയത്. തുടക്കമുതലെ പക്വിയാവോയായിരുന്നു റിംഗില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. മത്സരത്തിലുടനീളം ചെറുത്തു നില്‍ക്കുക എന്നത് മാത്രമെ മുന്‍ ചാമ്പ്യനായ വര്‍ഗാസിന് ചെയ്യാന്‍ സാധിച്ചത്.
118-109, 118-109, 114-113 എന്ന സ്‌കോറിനായിരുന്നു പക്വിയാവോയുടെ വിജയം. ഇത് മൂന്നാം തവണയാണ് പക്വിയാവോ ഡബ്യൂബിഒ കീരീടം സ്വന്തമാക്കുന്നത്. ഏഴു മാസം മുമ്പ് പക്വിയാവോ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. റിംഗിലേക്ക് മടങ്ങി വരാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു പക്വിയാവോയുടെ പ്രകടനം.
This post was last modified on November 6, 2016 2:26 pm
Leave a Comment