X

ലൗജിഹാദും എസ്എന്‍ഡിപിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കുന്നു

മിശ്രവിവാഹത്തെ ക്രിസ്ത്യന്‍ സഭകള്‍ എതിര്‍ക്കേണ്ടതാണെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍. ലൗ ജിഹാദും എസ്എന്‍ഡിപിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണെന്ന ബിഷപ്പിന്റെ പ്രസ്താവന വിവാദമാവുകയാണ്. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത് മതവിശ്വാസത്തിന് എതിരാണെന്നും ബിഷപ്പ് തന്റെ പ്രസ്താവനയില്‍ പറയുന്നു.

18 വയസുവരെ മാതാപിതാക്കളോടൊപ്പം താമസിക്കുകയും 12 ാം ക്‌ളാസുവരെ വേദപഠനം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മറ്റു മതക്കാരോടൊപ്പവും ഓട്ടോക്കാരോടൊപ്പവും ഇറങ്ങിപ്പോവുകയാണ്. 100 വിവാഹം നടക്കുമ്പോള്‍ അതില്‍ ആറെണ്ണവും മിശ്രവിവാഹമാണ്. 5000 ത്തോളം കുടുംബങ്ങളാണ് ഒരു വര്‍ഷം വിവാഹമോചനം തേടുന്നത്. ഇതെല്ലാം കേരളത്തിലേക്ക് യൂറോപ്യന്‍ സംസ്‌കാരം കടന്നുവരുന്നതിന്റെ സൂചനകളാണെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

This post was last modified on December 27, 2016 3:09 pm