X

ഇതെന്റെ ശരീരം, എന്റെ അവകാശം / മറൈന്‍ ഡ്രൈവ് – ഫോട്ടോ ഫീച്ചര്‍

കിസ്സ് ഓഫ് ലവ്, ഊരാളി, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, കലാകക്ഷി, പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാസിസം, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവകലാസമിതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം

ഈ തെരുവുകള്‍ ഞങ്ങളുടേതാണ്, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ പ്രണയിക്കും, ഇഷ്ടമുള്ളവരെ ഇഷ്ടമുള്ളയിടത്ത് വച്ച് ചുംബിക്കും, എന്റെ ജീവിതം എന്റെ അവകാശം, എന്റെ ശരീരം എന്റെ അവകാശം, ഞാനൊരു ആണിനെ പ്രേമിക്കും, ഞാന്‍ ഒരു പെണ്ണിനെ പ്രേമിക്കും, ഞാനൊരു ബൈസെക്ഷ്വലിനെ പ്രേമിക്കും… നമുക്ക് വേണം ജെന്‍ഡര്‍ ഈക്വാലിറ്റി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് ശേഷം സമരക്കാര്‍ തങ്ങളുടെ ഇണകളെ ചുംബിച്ചും ആലിംഗനം ചെയ്തും പാട്ടുപാടിയും കുടചൂടി ഒന്നിച്ചിരുന്നും പ്രതിഷേധിച്ചു.

ഇന്നലെ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കാന്‍ മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു എത്തിയത്. കിസ്സ് ഓഫ് ലവ്, ഊരാളി, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, കലാകക്ഷി, പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാസിസം, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവകലാസമിതി എന്നീ സംഘടനകളും അംഗങ്ങളുമായിരുന്നു പ്രതിഷേധിക്കാന്‍ എത്തിയത്. പാലത്തിലും നിലത്തുമായി ഇരുന്ന സമരക്കാര്‍ പാട്ടുകള്‍ പാടി, രാത്രിവരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.


മറൈന്‍ ഡ്രൈവിലെ പ്രതിഷേധക്കാരുടെ ചുംബനങ്ങളും, ആലിംഗനങ്ങളും പാട്ടുപാടലും, കുടചൂടലും ചിത്രങ്ങളിലൂടെ-

This post was last modified on March 10, 2017 7:40 am

Related Post
Leave a Comment