X

സക്കര്‍ബര്‍ഗിന്റെ ഇമ്മിണി ബല്യ ആഗ്രഹം

ഫേസ്ബുക്ക് ഒരു രാജ്യമാണെന്ന് വിചാരിക്കുക. എങ്കില്‍ അവിടുത്തെ ജനസംഖ്യ 1.3 ബില്യണ്‍ ആയിരിക്കും. അതായത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനം കൈയടക്കുമെന്ന്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം വച്ചാണ് ഈ കണക്ക്. ഇതിന്‍ പ്രകാരം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയുടെ ജനസംഖ്യയേക്കാള്‍ മുന്നിലാണ്. ചൈന മാത്രമാണ് ഫേസ്ബുക്കിന് മുന്നിലുള്ളത്. പക്ഷേ, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് തൃപ്തിയായിട്ടില്ല. തന്റെ സ്ഥാപനവും, അതോടൊപ്പം ഇന്റര്‍നെറ്റ് ലോകവും ഇനിയും വളരണമെന്നാണ് സൂക്കര്‍ബര്‍ഗിന്റെ ആഗ്രഹം.

‘2.7 ബില്യാണ്‍ ജനങ്ങളാണ് നിലവില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളായിട്ടുള്ളത്. എന്നാലിത് മൊത്തം മാനവരാശിയുടെ മൂന്നില്‍ ഒന്നുമാത്രമെ ആകുന്നുള്ളൂ. ഏകദേശം 4.5 ബില്യണ്‍ ജനങ്ങള്‍ ഇപ്പോളും ഈ സാങ്കേതിക വിദ്യയുടെ പുറത്താണ’- രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൂക്കര്‍ബര്‍ഗ് ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളാണിത്. ‘കണക്ടിവിറ്റി’ സമ്പന്നനും അധികാരമുള്ളവനും മാത്രമുള്ളതാകരുത്, അതൊരു മനുഷ്യാവകാശമാണ്-സൂക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു. വിശദമായി ഈ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സഹായിക്കും.

http://timesofindia.indiatimes.com/tech/tech-news/When-1-billion-are-offline-the-world-is-robbed-of-ideas-Facebook-CEO-Mark-Zuckerberg-says/articleshow/44765195.cms

This post was last modified on October 11, 2014 11:43 am