X

മലാലയുടെ അച്ഛന് പറയാനുള്ളത്

പാക്കിസ്ഥാനി വിദ്യാഭ്യാസ പ്രവര്‍ത്തകനായ സിയാവുദ്ദീന്‍ യൂസഫ്‌സായുടെ പുത്രി മലാല യൂസഫ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പമാണ് മലാല ഈ പുരസ്‌കാരം പങ്കുവയ്ക്കുന്നത്. ‘ഈ പുരസ്‌കാരലബ്ധിയോടെ ലോകത്തിന് മുന്നില്‍ തെളിയുന്നൊരു സത്യമുള്ളത് ഇതാണ്- ഒരു പക്ഷേ, ചിലര്‍ക്ക് അത് കേള്‍ക്കാന്‍ ഇഷ്ടമില്ലെങ്കില്‍ കൂടി- ഈ ലോകത്ത് സ്ത്രീക്കും പുരുഷനും വിദ്യാഭ്യാസത്തിലും, സ്വയംഭരണത്തിലും സ്വതന്ത്ര വ്യക്തിത്വം സംരക്ഷിക്കാനും തുല്യ അവകാശമാണുള്ളത്’ യൂസഫ്‌സായ് പറയുന്നു. “ഞാനിത് പറയുന്നത് എന്റെ സ്വന്തം ജീവിതത്തില്‍ നിന്നും എന്റെ മകളുടെ ജീവിതത്തില്‍ നിന്നും അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ്. 2012 ലാണ് സ്‌കൂളിലേക്ക് പോകുന്നവഴിക്ക് മലാലയ്ക്ക് വെടിയേല്‍ക്കുന്നത്. അവള്‍ എന്തുകൊണ്ടാണ് ഇത്രയ്ക്ക് ധീരയായതെന്ന് അറിയാമോ? വേറൊന്നും കൊണ്ടല്ല, ഞാന്‍ അവളുടെ ചിറകുകള്‍ കെട്ടിയിടാന്‍ നോക്കിയില്ല”- യൂസഫ്‌സായി വ്യക്തമാക്കുന്നു. വിശദമായി ഈ വാര്‍ത്ത വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.ted.com/talks/ziauddin_yousafzai_my_daughter_malala

This post was last modified on October 11, 2014 9:46 am