X

ജലവിതരണ പൈപ്പ് ഇങ്ങനെയും പൊട്ടും/ വീഡിയോ

ഉക്രൈനിലാണ് സംഭവം

ഉഗ്രശേഷിയുള്ള ബോംബ് സ്‌ഫോടനമാണെന്നാണ് ആദ്യം കരുതുക. പിന്നീടാണറിയുന്നത് ഒരു ഭൂഗര്‍ഭ ജലവിതരണ പൈപ്പ് പൊട്ടിയതാണെന്ന്. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സമീപത്തുള്ള സിസി ടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്. ഇതിനു സമീപത്തായി ഒരു സ്ത്രീ ഫോണില്‍ സംസാരിച്ചു പോകുന്നതു കാണാം. ഇവര്‍ക്ക് എന്തു സംഭവിച്ചെന്നു വ്യക്തമല്ല. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തെരുവിലൂടെ കലക്കവെള്ളം കുത്തിയൊഴുകുന്നതിന്റെ മറ്റൊരു വീഡിയോ ദൃശ്യവും ഇതിനൊപ്പമുണ്ട്. എന്തായാലും വലിയ നാശനഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

This post was last modified on May 30, 2017 6:57 pm