X

മറ്റക്കര ടോംസ് കോളേജ് മാനേജ്‌മെന്റിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

രക്ഷകര്‍ത്താക്കള്‍ മന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് അഴിമുഖം പ്രസിദ്ധീകരിക്കുന്നു

പമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ ആത്മഹത്യയെ തുടര്‍ന്ന് കേരളത്തിലെ സ്വാശ്രയ കേളേജുകളെക്കുറിച്ച് പരാതിയുമായി കുടുതല്‍ പേര്‍ രംഗത്ത്. മറ്റക്കര ടോംസ് എഞ്ചിനിയറിംഗ് കോളേജ് മാനേജ്‌മെന്റിനെതിരെയാണ് പരാതിയുമായി രക്ഷിതാക്കള്‍ എത്തിയിരിക്കുന്നത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാണിച്ചാണ് സ്ഥലം എംഎല്‍എയ്ക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. മാനന്തവാടി എംഎല്‍എ കേളുവിന് ഒരു രക്ഷകര്‍ത്താവ് നല്‍കിയ പരാതി അദ്ദേഹം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥിന് നല്‍കുകയായിരുന്നു.

ക്രിസ്മസ് അവധി കഴിഞ്ഞ് വയനാട്ടില്‍ നിന്ന്  ടോംസ് കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ലെന്നും ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. പ്രവേശന സമയത്ത് പറയാത്ത ഫീസ് ആവിശ്യപ്പെടുകയും അത് നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികളെ സ്ഥാപന മേധാവിയായ ഡയറക്ടര്‍ ടോം ജോര്‍ജ് ഇത്തരത്തില്‍ പീഢിപ്പിക്കുകമായിരുന്നു. കൂടാതെ പെണ്‍കുട്ടികളുടെ അടുത്ത് ടോം ജോസ് മോശമായി പെരുമാറുമെന്നും പരാതിയില്‍ പറയുന്നു.

രക്ഷകര്‍ത്താക്കള്‍ മന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് അഴിമുഖം പ്രസിദ്ധീകരിക്കുന്നു (ടോം ജോര്‍ജിന്റെ സ്വാധീനത്തെക്കുറിച്ച് ഭയമുള്ളതിനാല്‍ പരാതികരുടെ പേരും വിദ്യാര്‍ത്ഥികളുടെ പേരും മറയ്ക്കണമെന്നാവശ്യപ്പെട്ടപ്രകാരം അത് ഒഴിവാക്കുന്നു)

This post was last modified on January 12, 2017 3:24 pm

Related Post
Leave a Comment