X

തമിഴ്‌നാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് വില്ലുപുരത്ത് മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ച്ച വൈകുന്നേരത്തോടുകൂടി ഒരു കിണറ്റില്‍ നിന്നാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വില്ലുപുരം എസ് വി എസ് മെഡിക്കല്‍ കോളേജ് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗ സയന്‍സിലെ വിദ്യാര്‍ത്ഥിനികളാണ് ആത്മഹത്യ ചെയ്തത്.

ഇവരുടെതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. കോളേജ് അധികൃതരുടെ ഭാഗത്തു തങ്ങള്‍ക്കുനേരെയുണ്ടായ മാനസികപീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പ്.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തമിഴ്‌നാട്ടിലെ ഈ സംഭവവും.

This post was last modified on December 27, 2016 3:35 pm