X

ക്ഷേത്ര പ്രവേശന അവകാശം നേടാന്‍ ഹെലികോപ്റ്ററില്‍ നിന്ന് ക്ഷേത്രത്തിലേക്ക്‌ ചാടാന്‍ ഒരുങ്ങി വനിതകള്‍

മഹാരാഷ്ട്രയിലെ ഷാനി ഷിന്‍ഗനാപൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ഇടത്ത് പുരുഷന്‍മാര്‍ക്ക് കയറാം. പക്ഷേ 11,111 രൂപ നല്‍കണം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. പ്രതിഷ്ഠ ഇരിക്കുന്ന സ്ഥലത്ത് അബദ്ധവശാല്‍ ഒരു സ്ത്രീ കയറിയതിനെ തുടര്‍ന്ന് പൂജാരിമാര്‍ ശുദ്ധികലശം നടത്തി. ഈ വാര്‍ത്ത ക്ഷേത്ര പ്രവേശനത്തിനുവേണ്ടിയുള്ള സ്ത്രീകളുടെ ശക്തമായ പ്രക്ഷോഭത്തിനാണ് വഴി തെളിച്ചിരിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നതാകട്ടെ 31-കാരിയായ തൃപ്തി ദേശായിയെന്ന യുവതിയാണ്. 1000-ത്തോളം സ്ത്രീകളെ സംഘടിപ്പിച്ച് ക്ഷേത്ര പ്രവേശനത്തിനായി ശ്രമിച്ചുവെങ്കിലും ഗ്രാമീണരും വലതുപക്ഷ ഹിന്ദു സംഘടനകളും ചേര്‍ന്ന് തടയുകയായിരുന്നു. എന്നാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശത്തു നിന്നും ക്ഷേത്രത്തിലേക്ക് ചാടാനുള്ള നീക്കത്തിലാണ് അവര്‍.തൃപ്തി ദേശായിയെ കുറിച്ചും ക്ഷേത്ര പ്രവേശന സമരത്തെ കുറിച്ചും അറിയാന്‍ വായിക്കുക.

http://scroll.in/article/802721/meet-trupti-desai-the-woman-who-wanted-to-storm-a-shani-temple-in-a-helicopter

This post was last modified on January 30, 2016 3:29 pm